തിരുവനന്തപുരം: ജില്ലയിലെ പ്രബലരായ 16 ക്ലബ്ബുകള്‍ പങ്കെടുത്ത ഏഴാമത് ട്രിവാന്‍ഡ്രം ബാഡ്മിന്റണ്‍ ലീഗില്‍ ദിശ അരുമാനൂര്‍ തങ്ങളുടെ കന്നികിരീടം നേടി.

ഔദ്യോഗികമായി ക്ലബ്ബ് രൂപീകരിച്ച ശേഷം പങ്കെടുത്ത ആദ്യ ടൂര്‍ണമെന്റില്‍ തന്നെ കിരീടം നേടാനായതിന്റെ ആഹ്ലാദത്തിലാണ് ദിശ ടീം അംഗങ്ങള്‍. കളിക്കാരുടെ കളി മെച്ചപ്പെടുത്തുവാനും കൂടുതല്‍ കളിയവസരങ്ങള്‍ ഒരുക്കുകയും കളിക്കാരെ ഒരു കുടക്കീഴില്‍ ഏകോപിപ്പിച്ച് അവരുടെ കരിയര്‍ വളര്‍ത്തുകയെന്നതുമാണ് ദിശയുടെ മുഖ്യലക്ഷ്യം. 

എല്ലാവര്‍ഷങ്ങളിലും സംസ്ഥാന - ജില്ലാതല ടൂര്‍ണമെന്റുകളും ദിശ നടത്തിവരുന്നു. കുട്ടികളിലെ കായികമായ കഴിവുകള്‍ കണ്ടെത്തി അവരെ പരിശീലിപ്പിക്കുവാനും നല്ലൊരു ഭാവി തലമുറയെ വാര്‍ത്തെടുക്കുവാനുമായി ദിശയില്‍ ഒരു ബാഡ്മിന്റണ്‍ അക്കാദമിയും പ്രവര്‍ത്തിക്കുന്നുണ്ട്.

Content Highlights: Disha Arumanur wins Trivandrum Badminton League title