ദിനേശ് കാർത്തിക്ക് |Photo: twitter|DK
സതാംപ്റ്റൺ: ന്യൂസീലൻഡും ഇന്ത്യയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആരാധകരെ കൈയിലെടുത്ത് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്കിന്റെ കമന്ററി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ കാർത്തിക്കിനെ കമന്റേറ്റർ എന്ന നിലയിൽ ആർക്കും അത്ര പരിചയമില്ല. എന്നാൽ സതാംപ്റ്റണിലെ കമന്ററി ബോക്സിൽ കാർത്തിക് തന്റെ കഴിവ് തെളിയിച്ചു. മത്സരത്തിന്റെ ഫലം എന്തായാലും മാൻ ഓഫ് ദ മാച്ച് ഡികെ (ദിനേശ് കാർത്തിക്) തന്നെയാണ് എന്നാണ് ആരാധകർ പറയുന്നത്.
മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈനാണ് കാർത്തിക്കിനൊപ്പം കമന്ററി ബോക്സിലുള്ളത്. മത്സരം തുടങ്ങിയപ്പോൾ ഇന്ത്യൻ ഓപ്പണർമാരുടെ സാങ്കേതിക മികവിനെ നാസർ ഹുസൈൻ പ്രശംസിച്ചു. കിവീസ് ബൗളർമാരുടെ ഷോർട്ട് പിച്ച് പന്തുകൾ രോഹിത് ശർമ മനോഹരമായി നേരിടുന്നുണ്ടെന്നും നാസർ ഹുസൈൻ പറഞ്ഞു. ഇതിന് ഒന്നാന്തരം മറുപടിയാണ് കാർത്തിക് നൽകിയത്. 'അതെ, നിങ്ങളുടെ ബാറ്റിങ് സ്റ്റൈലിന് വിപരീതം' എന്നായിരുന്നു കാർത്തികിന്റെ മറുപടി.
കാർത്തിക്കിന്റെ കമന്ററിയെ പ്രശംസിച്ച് നിരവധി ആരാധകർ ട്വീറ്റ് ചെയ്തിട്ടുണ്ട്. മഴ പെയ്ത നിരാശ മായ്ക്കുന്നതാണ് കാർത്തിക്കിന്റെ വാക്കുകളെന്നും അത് മനസ്സിന് ഉന്മേഷം നൽകുന്നുവെന്നും ഒരു ആരാധകൻ ട്വീറ്റ് ചെയ്തു. ഇങ്ങനെ പോയാൽ നാസർ ഹുസൈൻ കമന്ററി ജോലി നിർത്തേണ്ടി വരുമെന്നാണ് മറ്റൊരു ആരാധകന്റെ ട്വീറ്റ്.
Content Highlights: Dinesh Karthik Commentary World Test Championship Final
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..