ലണ്ടന്‍: ചരിത്ര ഗോളുകൾ പിറന്ന ദിവസം ഡീഗോ മാറഡോണ ഉപയോഗിച്ച ജഴ്‌സി ലേലത്തിന് വയ്ക്കുന്നുവെന്ന് റിപ്പോർട്ട്. ഒരു അമേരിക്കന്‍ സ്‌പോര്‍ട്‌സ് വിദഗ്ധനായ ഡേവിഡ് അമെര്‍മാനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കൈഗോളും നൂറ്റാണ്ടിന്റെ ഗോളും പിറന്ന 1986 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ മാറഡോണ ധരിച്ച പത്താം നമ്പര്‍ ജഴ്‌സിയാണ് ലേലത്തിന് വയ്ക്കുന്നതായി വാർത്തകൾ വന്നിരിക്കുന്നത്. രണ്ട് മില്യണ്‍ ഡോളറാണ് (ഏകദേശം 15 കോടി രൂപ) ജഴ്‌സിയുടെ വില.
ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിലുള്ള ദേശീയ ഫുട്‌ബോള്‍ മ്യൂസിയത്തിലാണ് ഈ ജഴ്‌സി സൂക്ഷിച്ചിരിക്കുന്നത്. മെക്‌സിക്കോ സിറ്റിയില്‍ നടന്ന മത്സരത്തിനുശേഷം മാറഡോണ ഈ ജഴ്‌സി ഇംഗ്ലണ്ടിന്റെ സ്റ്റീവ് ഹോഡ്ജിന് കൈമാറിയതാണ് ഈ ജെഴ്സി. അങ്ങനെയാണത് മാഞ്ചെസ്റ്ററിലെത്തിയത്.
Content Highlights: Diego Maradona's Hand of God shirt could be yours for 2 million dollors