ശുഭ്മാൻ ഗില്ലും സാറാ തെണ്ടുൽക്കറും | Photo: Instagram| Shubhman Gill and Sara Tendulkar
ഇന്ത്യയുടെ യുവ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പങ്കുവെച്ചു. ആ ചിത്രത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍ നടക്കുന്നത്. 'മാലാഖമാരുമായി പ്രണയത്തിലാകരുത്' എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ച് കണ്ണാടിയില്‍ നോക്കി നില്ക്കുന്ന ചിത്രമാണ് ശുഭ്മാന്‍ പങ്കുവെച്ചത്. 'സിഗ്മ റൂള്‍ നമ്പര്‍ വണ്‍' എന്ന കുറിപ്പും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
ഇതോടെ ഇന്ത്യന്‍ താരത്തിന്റെ പ്രണയബന്ധം തകര്‍ന്നു എന്ന തരത്തില്‍ ചിത്രത്തിന് താഴെ കമന്റുകള്‍ വന്നു. സച്ചിന് തെണ്ടുല്‍ക്കറുടെ മകള്‍ സാറാ തെണ്ടുല്‍ക്കറുമായി ശുഭ്മാന്‍ പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പ്രണയമാണ് 'ബ്രേക്ക് അപ്' ആയത് എന്നാണ് ആരാധകര്‍ പറയുന്നത്.
നേരത്തെ ശുഭ്മാന്റെ പിറന്നാളിന് ഇന്‍സ്റ്റഗ്രാമിലൂടെ സാറാ തെണ്ടുല്‍ക്കര്‍ ആശംസ നേര്‍ന്നിരുന്നു. പുതിയ കാറിന്റെ ചിത്രം ശുഭ്മാന്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ചപ്പോള്‍ അതിന് താഴെ സാറ ആശംസകള്‍ അറിയിച്ചു. ഇതിന് ശുഭ്മാന്‍ നന്ദി അറിയിക്കുകയും ചെയ്തു. ഈ കമന്റുകള്‍ക്ക് താഴെ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ ഇരുവരേയും കളിയാക്കി രംഗത്തെത്തിയിരുന്നു. ശുഭ്മാന്‍ ഗില്ലിനേയും ശുഭ്മാന്റെ സഹോദരി ഷഹ്നീല്‍ ഗില്ലിനേയും സാറ തെണ്ടുല്‍ക്കര്‍ ഫോളോ ചെയ്യുന്നുണ്ട്.
Content Highlights: Did Sara Tendulkar Break up WithShubman Gill After KKR Star Posts Instagram Picture
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..