ഡെലീസയുടെ പങ്കാളിയായി ലോറ;വനിതാ ക്രിക്കറ്റില്‍ വീണ്ടും സ്വവര്‍ഗ വിവാഹം


'ഈ വിവാഹദിനം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസമാക്കിയതിന് എല്ലാവര്‍ക്കും നന്ദി'-വിവാഹചിത്രം പങ്കുവെച്ച് ഡെലീസ കിമ്മിന്‍സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

-

സിഡ്നി:വനിതാ ക്രിക്കറ്റിൽ വീണ്ടുമൊരു സ്വവർഗ വിവാഹം. ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങളായ ഡെലീസ കിമ്മിൻസും ലോറ ഹാരിസുമാണ് വിവാഹിതരായത്. കഴിഞ്ഞ ഞായറാഴ്ച്ച നടന്ന വിവാഹം ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും ആരാധകരെ അറിയിച്ചത്. ഏപ്രിലിലായിരുന്നു നേരത്തെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് നീട്ടിവെയ്ക്കുകയായിരുന്നു.

'ഈ വിവാഹദിനം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസമാക്കിയതിന് എല്ലാവർക്കും നന്ദി'-വിവാഹചിത്രം പങ്കുവെച്ച് ഡെലീസ കിമ്മിന്‍സ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 31-കാരിയായ ഡെലീസ ഓസ്ട്രേലിയയുടെ താരമാണ്. 16 ഏകദിനങ്ങളിൽ നിന്ന് 79 റൺസും 14 വിക്കറ്റും നേടിയിട്ടുണ്ട്. 42 ട്വന്റി-20യിൽ നിന്ന് 162 റൺസും 39 വിക്കറ്റും സ്വന്തമാക്കി. ദേശീയ ജഴ്സിയിൽ അരങ്ങേറി രണ്ടാം ഏകദിനത്തിൽ തന്നെ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചു. കഴിഞ്ഞ ട്വന്റി-20 ലോകകപ്പിൽ കിരീടം നേടിയ ഓസീസ് ടീമിൽ അംഗമായിരുന്നു.

2018-19 സീസണിൽ വനിതാ ബിഗ് ബാഷ് ലീഗ് വിജയത്തിന് പിന്നാലെ 29-കാരിയായ ലോറ ഹാരിസ് ഡെലീസയോട് വിവാഹഭ്യർഥന നടത്തുകയായിരുന്നു. അന്ന് ബ്രിസ്ബെയ്ൻ ഹീറ്റ്സിനായി കളിച്ച ലോറ ഫൈനലിൽ ഫോറടിച്ച് ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹഭ്യർഥന നടത്തിയത്. തുടർച്ചയായ മൂന്നു സീസണിൽ ബ്രിസ്ബെയ്ൻ ഹീറ്റ്സിന്റെ താരമായിരുന്നു ലോറ.

സ്വവർഗ വിവാഹിതരായ ന്യൂസീലൻഡ് വനിതാ ക്രിക്കറ്റ് താരങ്ങളായ ആമി സാറ്റർവൈറ്റ്-ലീ തഹൂഹൂ ദമ്പതികൾക്ക് കഴിഞ്ഞ വർഷം ആദ്യം കുഞ്ഞ് ജനിച്ചിരുന്നു. ഇത് ചർച്ചയാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദക്ഷിണാഫ്രിക്കൻ വനിതാ ടീം ക്യാപ്റ്റൻ ഡെയ്ൻ വാൻ നീകർക്കും സഹതാരം മാരിസൺ കാപ്പും സ്വവർഗ വിവാഹത്തിലൂടെ ഒന്നിച്ചു. അതിനുശേഷം ഓസ്ട്രേലിയയുടെ നിക്കോളാ ഹാൻകോക്കും ന്യൂസീലൻഡിന്റെ ഹീലി ജെൻസണും വിവാഹിതരായി.

Content Highlights: Delissa Kimmince and Laura Harris, Australian Womens Cricketers Get Married

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented