Photo: AIFF
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ പരിശീലകന്‍ അലക്‌സ് ആംബ്രോസിനെതിരെ ഡല്‍ഹി കോടതി വെള്ളിയാഴ്ച ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
2022 ജൂണില്‍ ഇന്ത്യന്‍ അണ്ടര്‍-17 വനിതാ ഫുട്ബോള്‍ ടീമിന്റെ നോര്‍വെയിലേക്കുള്ള പര്യടനത്തിനിടെ അലക്സ് ആംബ്രോസ് തന്നോട് മോശമായി പെരുമാറിയെന്ന് പ്രായപൂര്‍ത്തിയാകാത്ത ഒരു ടീം അംഗം പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ആംബ്രോസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ക്രിമിനല്‍ നിയമം വകുപ്പ് 70 പ്രകാരമാണ് ഡല്‍ഹി കോടതി ആംബ്രോസിനെതിരേ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഫെബ്രുവരി 25-ന് കേസില്‍ അടുത്ത വാദം കേള്‍ക്കുന്നതിനായി കോടതി ആംബ്രോസിനെ വിളിപ്പിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വാദം കേള്‍ക്കുന്നതിനിടെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് അഡീഷണല്‍ സെഷന്‍ ജഡ്ജി ആംബ്രോസിന് നോട്ടീസ് അയക്കുകയും ചെയ്തു.
നേരത്തെ സംഭവത്തിനു പിന്നാലെ മുഖ്യപരിശീലകന്‍ തോമസ് ഡെന്നര്‍ബിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആംബ്രോസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. ടീമംഗത്തോട് സഹപരിശീലകനായ അലക്സ് ആംബ്രോസ് മോശമായി പെരുമാറിയെന്നായിരുന്നു റിപ്പോര്‍ട്ട്. മുഖ്യപരിശീലകന്റെ റിപ്പോര്‍ട്ട് ലഭിച്ചതോടെ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ കാര്യനിര്‍വഹണസമിതി ഇക്കാര്യം സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയെ അറിയിച്ചു. തുടര്‍ന്നായിരുന്നു നടപടി.
Content Highlights: Delhi court issues non-bailable warrant against former India U-17 coach Alex Ambrose
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..