Photo: twitter.com|BCCI
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്നാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
ലങ്ക ഉര്‍ത്തിയ 276 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ അഞ്ചിന് 116 എന്ന നിലിലേക്ക് വീണിരുന്നു. എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദീപക് ചാഹര്‍ - ഭുനേശ്വര്‍ കുമാര്‍ സഖ്യമാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
മത്സരത്തില്‍ ഇന്ത്യ തകര്‍ച്ച നേരിടുന്നതിനിടെ എട്ടാം നമ്പറില്‍ രാഹുല്‍ ചാഹറിനെ ഇറക്കാനുള്ള പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ തീരുമാനമാണ് ഫലം കണ്ടത്. കന്നി ഏകദിന അര്‍ധ സെഞ്ചുറി നേടിയ ചാഹര്‍ 82 പന്തുകള്‍ നേരിട്ട് 69 റണ്‍സോടെ പുറത്താകാതെ നിന്നു.
രാഹുല്‍ ദ്രാവിഡ് നല്‍കിയ പിന്തുണയും തന്റെ ബാറ്റിങ്ങില്‍ കാണിച്ച വിശ്വാസവുമാണ് പ്രകടനത്തില്‍ നിര്‍ണായകമായതെന്ന് ചാഹര്‍ മത്സര ശേഷം പറഞ്ഞു.
''എല്ലാ പന്തുകളും കളിക്കണമെന്നാണ് രാഹുല്‍ സര്‍ എന്നോട് പറഞ്ഞത്. ഇന്ത്യ എയ്ക്കായി ഏതാനും മത്സരങ്ങള്‍ ഞാന്‍ കളിച്ചിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് എന്നില്‍ വിശ്വാസമുണ്ടായിരുന്നു. ഏഴാം നമ്പറില്‍ ബാറ്റു ചെയ്യാന്‍ കെല്‍പ്പുള്ള താരമാണ് ഞാനെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷ്യം 50 റണ്‍സില്‍ താഴെ എത്തിയപ്പോഴാണ് വിജയിക്കാനാകുമെന്ന വിശ്വാസം എനിക്ക് വന്നത്. അതിന് ശേഷം ഞാന്‍ ഏതാനും റിക്‌സ് ഷോട്ടുകള്‍ കളിച്ചു.'' - ചാഹര്‍ വ്യക്തമാക്കി.
Content Highlights: Deepak Chahar recalls Rahul Dravid trusted his batting abilities
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..