ജോഹന്നാസ്ബര്‍ഗ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ അരങ്ങേറ്റ താരം ജാനേമാന്‍ മലന് നാണക്കേടിന്റെ റെക്കോഡ്. ഏകദിന അരങ്ങേറ്റത്തില്‍ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ പുറത്താകുന്ന ആദ്യ ബാറ്റ്മാനാണ് മലന്‍. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അതിവേഗ യോര്‍ക്കറില്‍ 23-കാരനായ മലന്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. 

10 വര്‍ഷം മുമ്പ് ബംഗ്ലാദേശിനെതിരെ വെസ്റ്റിന്‍ഡീസിന്റെ കീറന്‍ പവല്‍ അരങ്ങേറ്റതിലെ ആദ്യ പന്തില്‍ പുറത്തായിട്ടുണ്ട്. എന്നാല്‍ അന്ന് ഇന്നിങ്‌സിലെ ആദ്യ പന്ത് വൈഡ് ആയിരുന്നു. വലങ്കയ്യന്‍ ഓപ്പണിങ് ബാറ്റ്‌സ്മാനായ മലന്‍ രണ്ട് ട്വന്റി-20യില്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിട്ടുണ്ട്. 

മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 74 റണ്‍സിന് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. 292 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 45.1 ഓവറില്‍ 217 റണ്‍സിന് എല്ലാവരും പുറത്തായി.

Content Highlights: Debutant Janneman Malan 1st batsman to get out on first ball of ODI debut