David Warner and Virat Kohli | Photo: AFP
മുംബൈ: വാംഖഡെയില്‍ ഓസീസിന്റെ പത്ത് വിക്കറ്റ് വിജയത്തിന് ഇന്ധനമേകിയ ഡേവിഡ് വാര്‍ണറുടെ ബാറ്റിങ് ഇന്ത്യന്‍ താരങ്ങള്‍ ഒരിക്കലും മറക്കില്ല. എന്നാല്‍ സെഞ്ചുറിയുമായി തിളങ്ങിയ വാര്‍ണര്‍ കാത്തിരിക്കുന്നത് ആരെയാണെന്നറിയാമോ?ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ. അതും വെറും കാത്തിരിപ്പല്ല. കോലി ഡിന്നറിന് ക്ഷണിക്കുന്നത് പ്രതീക്ഷിച്ചിരിക്കുകയാണ് വാര്‍ണര്‍.
ഐ.പി.എല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നല്‍കിയ അഭിമുഖത്തിലാണ് വാര്‍ണര്‍ മനസ്സുതുറന്നത്. തന്റെ ഫോണ്‍ ആ വിളിക്കായി കാത്തിരിക്കുകയാണെന്നും വാര്‍ണര്‍ അഭിമുഖത്തില്‍ പറയുന്നു. നിലവില്‍ വാര്‍ണര്‍ ഓസീസ് ടീമിനൊപ്പം ഇന്ത്യയിലുണ്ട്. ഈ അവസരത്തില്‍ കോലി വാര്‍ണറെ വീട്ടിലേക്ക് ക്ഷണിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇന്ത്യയില്‍ കളിക്കുന്നത് വളരെ പ്രത്യേകത നിറഞ്ഞതാണ്. ഗാലറിയിലെത്തുന്ന കാണികളുടെ പിന്തുണ വേറെ എവിടേയും ഒരു ടീമിനും കിട്ടില്ല. വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: David Warner Waiting For Dinner Invite From Virat Kohli
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..