-
സിഡ്നി: ഇന്ത്യയിൽ ടിക് ടോക് നിരോധിച്ചതിന് പിന്നാലെ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകൾ വന്നിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണിന്റെ സമയത്ത് വാർണർ ടിക് ടോകിൽ സജീവമായിരുന്നു. ഇന്ത്യയിൽ വാർണറുടെ ടിക് ടോക് വീഡിയോകൾക്ക് നിരവധി ആരാധകരുമുണ്ടായിരുന്നു. ബോളിവുഡ് പാട്ടുകൾ പശ്ചാത്തലത്തിൽ വാർണർ ഭാര്യയ്ക്കും മകൾക്കുമൊപ്പം നൃത്തം ചെയ്യുന്ന വീഡിയോകളാണ് ആരാധകരെ ഏറ്റവും രസിപ്പിച്ചത്.
എന്നാൽ ഇന്ത്യയിൽ ടിക് ടോക് നിരോധിച്ചതോടെ ഏറ്റവും കൂടുതൽ നിരാശനാകുന്നത് വാർണർ ആയിരിക്കുമെന്ന് ട്രോളുകൾ വന്നു. വാർണർ ദു:ഖിച്ചിരിക്കുന്ന തരത്തിലുള്ള മീമുകളും പ്രചരിച്ചു. ഒടുവിൽ ടിക് ടോക് നിരോധനത്തെ കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വാർണർ.
'ഇന്ത്യയിൽ ടിക് ടോക് വിലക്കിയതിന് എനിക്ക് ഒന്നും ചെയ്യാനില്ല. അത് ഭരണകൂടത്തിന്റെ തീരുമാനമാണ്. ഇന്ത്യയിലെ ജനങ്ങൾ ആ തീരുമാനത്തെ ബഹുമാനിക്കണം.' വാർണർ വ്യക്തമാക്കി. ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചെന്ന ഒരു ആരാധകന്റെ കമന്റിന് മറുപടി നൽകുകയായിരുന്നു വാർണർ.
Content Highlights: David Warner reacts to TikTok ban in India
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..