ബുംറയോട് വാര്‍ണര്‍ പറഞ്ഞു;'ആ പട്ടം ഏതെങ്കിലും പാവപ്പെട്ട കുട്ടിയുടേതാകും'


1 min read
Read later
Print
Share

ആദ്യം പട്ടം കണ്ടത് മുഹമ്മദ് ഷമിയാണ്. ഷമി അത് അമ്പയര്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുത്തു.

David Warner Photo Courtesy: AFP

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനം ഇന്ത്യക്ക് നിരാശയാണ് സമ്മാനിച്ചത്. പത്ത് വിക്കറ്റിന് ഓസ്‌ട്രേലിയ ഇന്ത്യയെ നാണംകെടുത്തി. എന്നാല്‍ അതിനിടയില്‍ വാംഖഡെ സ്‌റ്റേഡിയത്തില്‍ കാണികള്‍ മനോഹരമായൊരു കാഴ്ച്ച കണ്ടു. ഒരു പട്ടം ഗാലറിക്ക് മുകളിലൂടെ പറന്നുവന്ന് ഗ്രൗണ്ടിലെത്തി. ഇന്ത്യയുടെ ഇന്നിങ്‌സിന്റെ 49-ാം ഓവറിലായിരുന്നു സംഭവം. മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയുമായിരുന്നു ക്രീസില്‍.

ആദ്യം പട്ടം കണ്ടത് മുഹമ്മദ് ഷമിയാണ്. ഷമി അത് അമ്പയര്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുത്തു. ഇതിനിടയില്‍ സ്‌പൈഡര്‍ ക്യാമിന്റെ വയറില്‍ ഈ പട്ടം കുരുങ്ങി. ഓസീസ് താരം ഡേവിഡ് വാര്‍ണറും അമ്പയറും ചേര്‍ന്നാണ് പട്ടം വേര്‍പെടുത്തിയത്. ഇതോടെ മത്സരം അല്‍പസമയം തടസ്സപ്പെട്ടു. മഴ മൂലം മത്സരം തടസ്സപ്പെടുന്നത് സാധാരണയാണെന്നും എന്നാല്‍ പട്ടത്തിന്റെ പേരില്‍ ആദ്യമായാണ് ഒരു മത്സരം തടസ്സപ്പെടുന്നതെന്നും ഇത് ഇന്ത്യയില്‍ മാത്രം സംഭവിക്കുന്ന കാര്യമാണെന്നും ചിരിയോടെ കമന്റേറ്റര്‍ പറയുന്നുണ്ടായിരുന്നു.

Read More: 'അതൊരു പരീക്ഷണമായിരുന്നു, പക്ഷേ ഗ്രൗണ്ടില്‍ പരാജയപ്പെട്ടു'- വിരാട് കോലി

എന്നാല്‍ മത്സരശേഷം ഈ 'പട്ട'ത്തെ കുറിച്ച് ഡേവിഡ് വാര്‍ണറുടെ കമന്റ് ആയിരുന്നു അതിലും രസകരം. ജസ്പ്രീത് ബുംറ ആ പട്ടം തട്ടിപ്പറിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് ഏതെങ്കിലും പാവപ്പെട്ട കുട്ടിയേടാതാകുമെന്ന് താന്‍ ബുംറയോട് പറഞ്ഞുവെന്നായിരുന്നു വാര്‍ണറുടെ കമന്റ്. ഒരു പട്ടം കാരണം മത്സരം നിര്‍ത്തിവെയ്ക്കുന്നതിലും വിചിത്രമായി എന്തെങ്കിലുമോണ്ടോ? എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു വാര്‍ണര്‍ ഇത്തരത്തില്‍ മറുപടി പറഞ്ഞത്.

Content Highlights: David Warner Jasprit Bumrah India vs Australia Kite

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
water polo

1 min

ലോക വാട്ടര്‍പോളോ: ഇന്ത്യന്‍ ടീമില്‍ കേരളത്തില്‍ നിന്ന്‌ ആറ് താരങ്ങള്‍

Sep 4, 2023


mathrubhumi

1 min

'കളിക്കള'ത്തിലെ അംഗങ്ങള്‍ ഒത്തുകൂടി

Jan 13, 2019


Jasprit Bumrah Sanjana Ganesan welcome first child

1 min

ബുംറയ്ക്ക് ആണ്‍കുഞ്ഞ്; ചിത്രം പങ്കുവെച്ച് താരം

Sep 4, 2023

Most Commented