എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഡേവിഡ് ബെക്കാം വരിനിന്നത് 13 മണിക്കൂര്‍


വെസ്റ്റ്മിൻസ്റ്റർ ഹാളിൽ എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അർപ്പിച്ച ശേഷം പുറത്തിറങ്ങിയ ഡേവിഡ് ബെക്കാം മാധ്യമങ്ങളോട് സംസാരിക്കുന്നു | Photo: AP

ലണ്ടന്‍: അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാനും അവരുടെ ശവമഞ്ചം കാണാനും വേണ്ടി മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം വരിനിന്നത് 13 മണിക്കൂറിലേറെ സമയത്തോളം. വെള്ളിയാഴ്ചയായിരുന്നു ആയിരങ്ങളോടൊപ്പം ബെക്കാം രാജ്ഞിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ കാത്തുനിന്നത്.

യുകെ പാര്‍ലമെന്റിന്റെ ഭാഗമായുള്ള വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലാണ് എലിസബത്ത് രാജ്ഞിയുടെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.15-ന് വരിനില്‍ക്കാന്‍ തുടങ്ങിയ ബെക്കാമിന് ഉച്ചതിരിഞ്ഞ് 3.25-ഓടെയാണ് രാജ്ഞിക്ക് അന്തിമോപചാരമര്‍പ്പിക്കാനായത്. റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ബെക്കാം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തിരക്ക് വര്‍ധിച്ചതോടെ വെള്ളിയാഴ്ച അധികൃതര്‍ക്ക് വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലേക്കുള്ള ആളുകളുടെ പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവെയ്‌ക്കേണ്ടിവന്നിരുന്നു. 14 മണിക്കൂറോളം കാത്തുനിന്നാണ് പലരും രാജ്ഞിക്ക് അന്തിമോപചാരമര്‍പ്പിച്ചത്.

പാര്‍ലമെന്റിന്റെ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ നിന്നും മധ്യ ലണ്ടനിലൂടെ ആളുകളുടെ നിര കിലോമീറ്ററുകളോളം നീണ്ടിരുന്നു. തിങ്കളാഴ്ചയ്ക്ക് മുമ്പ് 7,50000-ഓളം ആളുകള്‍ രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: David Beckham queues for more than 13 hours to see Queen Elizabeth s coffin


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented