ഡര്‍ബന്‍: ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നിന് റെക്കോഡ്. ടെസ്റ്റ് വിക്കറ്റ് നേട്ടത്തില്‍ കപില്‍ദേവിനെ മറികടന്ന് സ്‌റ്റെയ്ന്‍ ഏഴാം സ്ഥാനത്തെത്തി. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നാലുവിക്കറ്റെടുത്തതോടെയാണ് സ്റ്റെയ്ന്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ടത്.

ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റെടുത്ത ആദ്യ പത്തു പേരില്‍ ഏറ്റവും കുറച്ച് മത്സരവും ഏറ്റവും കുറച്ച് ഇന്നിങ്സും കളിച്ചത് സ്റ്റെയ്നാണ്. 35-കാരനായ ഈ പേസര്‍ 2016 ഒടുവില്‍ പരിക്കുകാരണം ടീം വിട്ട് ഒരുവര്‍ഷം കഴിഞ്ഞാണ് തിരിച്ചെത്തിയത്. 

പിന്നീടും പരിക്കുകള്‍ അലട്ടിക്കൊണ്ടിരുന്നു. ''ഞാന്‍ വിരമിക്കലിന് അടുത്തെത്തിയെന്ന് പലരും പറഞ്ഞു. അതിനിടെ വീണ്ടും വിക്കറ്റെടുത്ത് നാഴികക്കല്ല് പിന്നിടാനായതില്‍ സന്തോഷം'' -സ്റ്റെയ്ന്‍ കുറിച്ചു.

133 മത്സരങ്ങളില്‍ 800 വിക്കറ്റെടുത്ത ലങ്കന്‍ താരം മുത്തയ്യ മുരളീധരനാണ് പട്ടികയില്‍ ഒന്നാമത്. 708 വിക്കറ്റുമായി ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാമത് ഇന്ത്യന്‍ താരം അനില്‍ കുംബ്ലെയാണ്. 619 വിക്കറ്റ്. 

Content Highlights: Dale Steyn goes past Kapil Dev South Africa vs Sri Lanka