ക്രിസ്റ്റിയാനോ റൊണാൾഡോയുടെ കട്ടൗട്ട് കാറ്റിനെത്തുടർന്ന് നിലംപൊത്തിയപ്പോൾ
കൊല്ലങ്കോട്: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നെഞ്ചോടുചേര്‍ത്ത് ദിവസങ്ങള്‍ക്കുമുമ്പ് കൊല്ലങ്കോട്ടുയര്ത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ട് വ്യാഴാഴ്ച വീശിയടിച്ച കാറ്റില്‍ നിലംപൊത്തി. കൊല്ലങ്കോട് ഫിന്മാര്ട് സ്ഥാപനങ്ങള്‍ക്കുമുന്നില്‍ 120 അടി ഉയരത്തില്‍ സ്ഥാപിച്ചിരുന്ന കട്ടൗട്ടാണ് രാവിലെ പതിനൊന്നരയോടെ വീണത്. സംഭവസമയം താഴെ ആരും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.
തുറന്ന സ്ഥലമായതിനാല്‍ കാറ്റിനെ പ്രതിരോധിക്കാനാകാതെ കട്ടൗട്ടിന്റെ പിന്നിലെ താങ്ങുതട്ടിന്റെ പൈപ്പുകള്‍ വളഞ്ഞതാണ് വീഴ്ചയ്ക്ക് കാരണമായത്. 26-ന് രാത്രി പതിനൊന്നോടെയാണ് നൂറുകണക്കിന് ഫുട്ബോള്‍ ആരാധകരെ സാക്ഷിയാക്കി കട്ടൗട്ടിന്റെ ഉദ്ഘാടനം കെ. ബാബു എം.എല്‍.എ. നിര്‍വഹിച്ചത്. നൂറുകണക്കിന് ആളുകളാണ് ദിവസവും കട്ടൗട്ട് കാണാനും ഫോട്ടോയും സെല്‍ഫിയും എടുക്കാനുമായി ഇവിടെ എത്തിയിരുന്നത്. ദിവസവും വൈകീട്ട് കായികപ്രേമികള്‍ക്ക് ആസ്വദിക്കാനുള്ള നൃത്തവേദിയും ഇവിടെ ഒരുക്കിയിരുന്നു.
തകര്‍ന്ന കട്ടൗട്ട് പുനഃസ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ഉദ്യമം വിജയം കാണുമെന്ന പ്രതീക്ഷയിലാണ് പണികള്‍ നടക്കുന്നതെന്നും ഫിന്മാര്ട് അധികൃതര്‍ പറഞ്ഞു.
Content Highlights: cutout of cristiano ronaldo felldown in wind
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..