Photo: AFP
ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും വരുമാനമുള്ള കായികതാരമായി പോര്‍ച്ചുഗല്‍ ഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി ക്ലബ്ബ് അല്‍ നസ്റിലേക്കുള്ള മാറ്റമാണ് ക്രിസ്റ്റ്യാനോയ്ക്ക് തുണയായത്. അമേരിക്കന്‍ ധനകാര്യ പ്രസിദ്ധീകരണമായ ഫോര്‍ബ്സിന്റെ പുതിയ പട്ടികയിലാണ് ക്രിസ്റ്റ്യാനോ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്.
കഴിഞ്ഞ 12 മാസങ്ങളിലായി 1,112 കോടി രൂപയാണ് ക്രിസ്റ്റ്യാനോയുടെ വരുമാനം. 2017-നുശേഷം ആദ്യമായാണ് ഫോര്‍ബ്സ് പട്ടികയില്‍ ക്രിസ്റ്റ്യാനോ ഒന്നാമതെത്തുന്നത്. അര്‍ജന്റീന ഫുട്ബോളര്‍ ലയണല്‍ മെസ്സി രണ്ടാം സ്ഥാനത്തുണ്ട്. കഴിഞ്ഞ 12 മാസത്തെ മെസ്സിയുടെ വരുമാനം 1063 കോടി രൂപയാണ്. മൂന്നാം സ്ഥാനത്തുള്ള ഫ്രഞ്ച് ഫുട്ബോളര്‍ കിലിയന്‍ എംബാപ്പെയ്ക്ക് 981 കോടി രൂപയും.
ബാസ്‌കറ്റ്ബോള്‍ താരം ലെബ്രോണ്‍ ജയിംസ് (977 കോടി), ബോക്‌സിങ് താരം കാനെലോ അല്‍വാരസ് (899 കോടി) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ടെന്നീസില്‍നിന്ന് വിരമിച്ച റോജര്‍ ഫെഡറര്‍ (778 കോടി) ഒമ്പതാം സ്ഥാനത്തുണ്ട്. ആദ്യ പത്തില്‍ ഉള്‍പ്പെട്ട വിരമിച്ച ഏകതാരവും ഫെഡററാണ്.
Content Highlights: Cristiano Ronaldo tops Forbes 2023 highest-paid athletes list
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..