ടുറിന്‍: പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്തുണയുമായി കാമുകി ജോര്‍ജിന റോഡ്രിഗസ്. വഴിയിലുള്ള എല്ലാ തടസ്സങ്ങളേയും അതിജീവിച്ച് ക്രിസ്റ്റ്യാനോയ്ക്ക് മുന്നേറാനാകുമെന്നും താന്‍ ക്രിസ്റ്റ്യാനോയെ സ്‌നേഹിക്കുന്നുവെന്നും ജോര്‍ജിന വ്യക്തമാക്കി. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ജോര്‍ജിന പിന്തുണ അറിയിച്ചിയത്.

നേരത്തെ ക്രിസ്റ്റ്യാനോ പീഡിപ്പിച്ചതായി അമേരിക്കന്‍ യുവതി ആരോപണമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോര്‍ജിന പ്രതികരണവുമായെത്തിയത്.

കറുപ്പ് നിറത്തിലുള്ള മിനി സ്‌കര്‍ട്ട് ധരിച്ചുള്ള ചിത്രവും ജോര്‍ജിന കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഒപ്പം അഞ്ച് 'ഹാര്‍ട്ട്'  ഇമോജിയും ഈ പോസ്റ്റിലുണ്ട്. ഈ പോസ്റ്റിന് താഴെ  താരത്തിന് പിന്തുണയുമായി നിരവധി ആരാധകര്‍ കമന്റ് ചെയ്യുകയും ചെയ്തു.

Read More: 'അവര്‍ പറയുന്നത് പച്ചക്കള്ളം, എന്റെ പേരുപയോഗിച്ച് പ്രശസ്തി നേടാന്‍ ശ്രമിക്കുന്നു'- റൊണാള്‍ഡോ

2009-ല്‍ ലാസ് വെഗാസിലെ ഹോട്ടല്‍ മുറിയില്‍വെച്ച് ക്രിസ്റ്റ്യാനോ തന്നെ പീഡിപ്പിച്ചുവെന്നാണ് മുപ്പത്തിനാലുകാരിയായ കാതറിന്‍ മയോര്‍ഗ പരാതിപ്പെട്ടത്. സംഭവം പുറത്തുപറയാതിരിക്കാന്‍ ഏകദേശം മൂന്നു കോടിയോളം രൂപ ക്രിസ്റ്റ്യാനൊ നല്‍കിയതായും ഇവര്‍ ആരോപിക്കുന്നു. പലതവണ എതിര്‍ത്തിട്ടും ക്രിസ്റ്റ്യാനോ ബലമായി തന്നെ ഉപദ്രവിക്കുകയായിരുന്നവെന്ന് മയോര്‍ഗയുടെ പരാതിയില്‍ പറയുന്നു. 

ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയലിലേക്ക് മാറിയ സമയത്താണ് സംഭവം. സംഭവം നടന്നതിന് ശേഷം പൊലീസില്‍ പരാതി നല്‍കാതെ മയോര്‍ഗ അഭിഭാഷകനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇത് ഇരുവരുടെയും അഭിഭാഷകര്‍ക്കിടയില്‍ സംസാരിച്ച് രമ്യതയിലെത്തുകയായിരുന്നുവെന്നും ജര്‍മന്‍ മാധ്യമം ഡെര്‍ സ്പീഗലില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 

Georgina Rodriguez

Content Highlights: Cristiano Ronaldo’s girlfriend Georgina Rodriguez publicly supports Juventus star