Photo: twitter.com
റിയാദ്: തുര്‍ക്കിയെയും സിറിയയെയും തകര്‍ത്തുകളഞ്ഞ ഭൂകമ്പത്തില്‍ പിതാവിനെ നഷ്ടപ്പെട്ട സിറിയന്‍ ബാലനെ ചേര്‍ത്തുപിടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സകലതും തകര്‍ത്തുകളഞ്ഞ ഭൂകമ്പത്തില്‍ നിന്ന് അദ്ഭുതകരമായാണ് നബീല്‍ സയീദ് എന്ന പത്തുവയസുകാരന്‍ ജീവിതത്തിലേക്ക് പിടിച്ചുകയറിയത്. തന്നെ രക്ഷിച്ചവരോട് അന്ന് നബീല്‍ ഒരു ആഗ്രഹവും പറഞ്ഞു, ഇഷ്ടതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാണണം.
നബീലിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് അല്‍ നസര്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുകയും ബാലനെ സൗദിയില്‍ എത്തിക്കുകയുമായിരുന്നു. സൗദി ലീഗില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന അല്‍ നസര്‍ - അല്‍ ബാതിന്‍ മത്സരം കാണാന്‍ അങ്ങനെ നബീലെത്തി.
മത്സരത്തിനു ശേഷം നബീലിന്റെ ആഗ്രഹം പോലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നേരില്‍ കാണാനുമായി. ഡ്രിസ്സിങ് റൂമിനടുത്തുള്ള ഇടനാഴിയില്‍ നബീലും ക്രിസ്റ്റ്യാനോയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങി. തന്നെ കണ്ട് ഓടിയെത്തിയ കുഞ്ഞ് ആരാധകനെ ക്രിസ്റ്റ്യാനോ കെട്ടിപ്പിടിച്ചു. ഒപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു.
അതേസമയം തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പ ദുരിത ബാധിതര്‍ക്ക് ക്രിസ്റ്റ്യാനോ കോടിക്കണക്കിന് രൂപയുടെ സഹായവും ചെയ്തിരുന്നു.
Content Highlights: Cristiano Ronaldo Hugs Young Fan Who Lost His Father in the earthquake
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..