ഴിമതികളിൽ പ്രതിസന്ധിയിലായ ഫിഫയെ ശുദ്ധീകരിക്കാൻ കൊണ്ടുവന്ന ഇൻഫാന്റിനോയ്ക്കെതിരെയുള്ള കേസ് ആഗോള ഫുട്ബോൾ സംഘടനയ്ക്ക് പുതിയ പ്രതിസന്ധിയാകും. അഴിമതിയന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണമാണ് പ്രസിഡന്റിനെതിരേ ഉയരുന്നത്.

2018-ലെ റഷ്യ, 2022-ലെ ഖത്തർ ലോകകപ്പ് വേദികൾ അനുവദിക്കുന്നതിലും ടെലിവിഷൻ സംപ്രേഷണാവകാശം നൽകുന്നതിലുമുള്ള വൻ അഴിമതിയാണ് അന്നത്തെ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ സ്ഥാനം തെറിപ്പിച്ചത്. തുടർന്ന് 2016-ലാണ് യുവേഫ സെക്രട്ടറി ജനറലായിരുന്ന ഇൻഫാന്റിനോ ഫിഫ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്.

2015-ലെ ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഏഴ് ഫിഫ ഭാരവാഹികൾ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബ്ലാറ്റർ വിജയിച്ചെങ്കിലും പിന്നീട് രാജിവെച്ചു. ഇതിന് പിന്നാലെ യുവേഫ പ്രസിഡന്റ് മിഷേൽ പ്ലാറ്റീനിയും രാജിവെച്ചു.

പ്ലാറ്റീനിയുടെ അക്കൗണ്ടിലേക്ക് അനധികൃതമായി പണമെത്തിയത് കണ്ടെത്തിയതോടെയായിരുന്നു രാജി. ഫിഫ സദാചാര സമിതി ഇരുവർക്കും ഫുട്ബോളിൽനിന്ന് എട്ടുവർഷം വിലക്കും പ്രഖ്യാപിച്ചു.

ഫിഫ മുൻ വൈസ് പ്രസിഡന്റ് ജാക്ക് വർണർ, കോൺകകാഫ് മുൻ പ്രസിഡന്റ് കോസ്താസ് ടക്കാസ്, തെക്കേയമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ മുൻ പ്രസിഡന്റ് നിക്കോളാസ് ലിയോസ്, മുൻട്രഷറർ കാർലോസ് ചാവേസ്, ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ മുൻ പ്രസിഡന്റ് ഹോസെ മരിയ മരിൻ തുടങ്ങിയവർ കേസിൽ കുറ്റാരോപിതരായിരുന്നു.

Content Highlights: Criminal case against Gianni Infantino New crisis for FIFA