കാബൂള്‍: അഫ്ഗാനിസ്താനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ലോക നേതാക്കള്‍ ഇടപെടണമെന്ന അഭ്യര്‍ഥനയുമായി അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ റാഷിദ് ഖാന്‍. താലിബാന്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരപരാധികരളായ ആയിരക്കണക്കിന് ആളുകള്‍ മരിക്കുന്ന പശ്ചാത്തലത്തിലാണ് റാഷിദ് ഖാന്റെ അഭ്യര്‍ഥന. 

'പ്രിയപ്പെട്ട ലോകനേതാക്കളെ, എന്റെ രാജ്യം കലാപത്തിലാണ്. ഓരോ ദിവസവും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ ഇവിടെ രക്തസാക്ഷികളാകുന്നു. വീടുകളും വസ്തുളുമെല്ലാം നശിച്ചുപോകുന്നു. ആയിരക്കണക്കിന് ആളുകള്‍ക്ക് വീടും നാടും ഉപേക്ഷിച്ച് പോകേണ്ടി വരുന്നു. ഞങ്ങളെ ഈ കലാപത്തില്‍ ഒറ്റപ്പെടുത്തരുത്. അഫ്ഗാനികളെ കൊല്ലുന്നത് അവസാനിപ്പിക്കൂ. ഞങ്ങള്‍ക്ക് സമാധാനം വേണം.' റാഷിദ് ഖാന്‍ ട്വീറ്റ് ചെയ്തു.

അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റത്തോടെ അഫ്ഗാനിസ്താനില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. അഫ്ഗാനിലെ പല തന്ത്രപ്രധാന മേഖലകളും താലിബാന്‍ പിടിച്ചെടുത്തുകഴിഞ്ഞു.

Content Highlights: Cricketer Rashid Khan’s appeal as violence escalates in Afghanistan