Photo: twitter.com
മുംബൈ: സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായ്‌ക്കെതിരേ ആക്രമണം. കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം ഷാ സഞ്ചരിച്ചിരുന്ന കാറും തകര്‍ത്തു.
സംഭവത്തില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍ സ്വപ്‌ന ഗില്ലിനെയും സുഹൃത്ത് ശോഭിത് താക്കൂറിനെയും പോലീസ് അറസ്റ്റ് ചെയ്തു. പൃഥ്വി ഷായുടെ സുഹൃത്ത് ആശിഷ് സുരേന്ദ്ര യാദവ് നല്‍കിയ പരാതിയില്‍ എട്ടുപേര്‍ക്കെതിരേ കേസെടുത്തിട്ടുമുണ്ട്.
ബേസ്‌ബോള്‍ ബാറ്റ് കൊണ്ട് ആക്രമിച്ചതായും കാറില്‍ പിന്തുടര്‍ന്നു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മുംബൈ ഒഷിവാരയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഹോട്ടലില്‍ പൃഥ്വി ഷായെ കണ്ട് രണ്ടുപേര്‍ അടുത്ത് ചെന്ന് സെല്‍ഫി എടുക്കാന്‍ അനുമതി ചോദിച്ചു. ഇതിന് താരം സമ്മതിച്ചു. എന്നാല്‍ ഇവര്‍ സുഹൃത്തുക്കള്‍ക്കൊപ്പമെത്തി വീണ്ടും സെല്‍ഫിയെടുക്കാന്‍ ആവശ്യപ്പെട്ടതോടെ ഷാ അത് നിരസിക്കുകയായിരുന്നു. സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാന്‍ വന്നതാണെന്നും ശല്യപ്പെടുത്തരുതെന്നും പറഞ്ഞ് ഷാ ഇവരെ പിന്തിരിപ്പിച്ചു. സംഘം പിന്മാറാതിരുന്നതോടെ അദ്ദേഹം ഹോട്ടല്‍ മാനേജരെ വിളിച്ച് പരാതി അറിയിക്കുകയായിരുന്നു. ഇതോടെ സംഘത്തോട് ഹോട്ടല്‍ വിടാന്‍ മാനേജര്‍ ആവശ്യപ്പെട്ടു.
പിന്നീട് പൃഥ്വി ഷാ ഹോട്ടലില്‍നിന്ന് പുറത്തിറങ്ങിയതോടെ ബേസ് ബോള്‍ ബാറ്റുമായി കാത്തിരുന്ന എട്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. താരവും സുഹൃത്തും കാറില്‍ രക്ഷപ്പെട്ടപ്പോള്‍, പിന്തുടര്‍ന്ന അക്രമികള്‍ ട്രാഫിക് സിഗ്‌നലില്‍വച്ച് കാറിന്റെ വിന്‍ഡ്ഷീല്‍ഡ് തല്ലിത്തകര്‍ത്തെന്നും പരാതിയിലുണ്ട്. ഷാ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.
Content Highlights: Cricketer Prithvi Shaw was allegedly manhandled and his car attacked
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..