ന്ത്യൻ ടീമിൽ സ്ഥിരമായൊരു സ്ഥാനം നിലനിർത്താൻ പാടുപെടുകയാണെങ്കിലും വിക്കറ്റിന് മുന്നിലും ഒരുപോലെ മികവു തെളിയിച്ച താരമാണ് അമ്പാട്ടി റായിഡു. കളി മികവിന്റെ കാര്യത്തിൽ മാത്രമല്ല, കളിക്കളത്തിലെ നിലമറന്ന പെരുമാറ്റത്തിന്റെ കാര്യത്തിലും പലപ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്ന ആളാണ് റായിഡു. മുൻശുണ്ഠിയും ക്ഷമയില്ലായ്മയും മുഖമുദ്രയായ റായിഡു ഇപ്പോൾ വാര്‍ത്തകളിലിടം നേടിയത് വഴിയാത്രക്കാരനായ ഒരാളോട് അടിയുണ്ടാക്കിയതിന്റെ പേരിലാണ്.

താൻ സഞ്ചരിച്ച വാഹനത്തിൻ്റെ അമിതവേഗത ചൂണ്ടിക്കാട്ടിയ വൃക്തിയെ റോഡില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു റായിഡു. വണ്ടിയില്‍ നിന്നിറങ്ങി വന്ന റായിഡു നാട്ടുകാരുടെ മുമ്പിൽ  വെച്ചാണ് വഴിയാത്രക്കാരനെ മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോയ്ക്ക് ഇപ്പോൾ വൻ  പ്രചാരമാണ്. റായിഡു  മോശം ഭാഷയില്‍  സംസാരിക്കുന്നതും താരത്തെ പിടിച്ചു നിര്‍ത്താന്‍ ചുറ്റുമുള്ളവര്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്ന റായിഡു സഹതാരം ഹര്‍ഭജനുമായി ഫീല്‍ഡില്‍ ഏറ്റുമുട്ടിയത് വലിയ വിവാദമായിരുന്നു.