പാകിസ്താന്റെ ലോകകപ്പ് ബഹിഷ്‌കരണ ഭീഷണി; ഇന്ത്യയില്‍തന്നെ നടത്തുമെന്ന് തിരിച്ചടിച്ച് അനുരാഗ് ഠാക്കൂര്‍


ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്താനില്‍ കളിക്കില്ലെന്ന ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ബഹിഷ്‌കരിക്കേണ്ടിവരുമെന്ന് പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു

അനുരാഗ് ഠാക്കൂർ | Photo: പി.ടി.ഐ.

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥ്യം വഹിക്കുന്ന അടുത്തവര്‍ഷത്തെ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പരാമര്‍ശത്തിന് മറുപടിയുമായി കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍. പാകിസ്താനടക്കം എല്ലാ രാജ്യങ്ങളും ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് പ്രഖ്യാപന ചടങ്ങിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ബി.സി.സി.ഐയാണ് ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടത്. ഇന്ത്യ കായികലോകത്തെ 'പവര്‍ഹൗസാണ്'. അനേകം ലോകകപ്പുകള്‍ രാജ്യത്ത് നടന്നിട്ടുണ്ട്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പും ഇന്ത്യയില്‍ തന്നെ നടക്കും. ലോകത്തെ എല്ലാ വലിയ ടീമുകളും പങ്കെടുക്കുകയും ചെയ്യും. ഒരു കായിക ഇനത്തിലും ഇന്ത്യയെ അവഗണിക്കാന്‍ ആര്‍ക്കും കഴിയില്ല. കായിക മേഖലയ്ക്ക് രാജ്യം ഒത്തിരി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്, പ്രത്യേകിച്ചും ക്രിക്കറ്റിന്. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ചരിത്രസംഭവമാകും. പാകിസ്താനില്‍ സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ അക്കാര്യത്തില്‍ ആഭ്യന്തരവകുപ്പ് തീരുമാനം എടുക്കും. ക്രിക്കറ്റില്‍ മാത്രമല്ല, ഒരുകാര്യത്തിലും രാജ്യം മറ്റുള്ളവരുടെ ഭീഷണിക്ക് വഴങ്ങില്ല', അനുരാഗ് താക്കൂര്‍ പറഞ്ഞു.ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്താനില്‍ കളിക്കില്ലെന്ന ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ബഹിഷ്‌കരിക്കേണ്ടിവരുമെന്ന് പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ ജയ് ഷായുടെ പ്രസ്താവന കൗണ്‍സിലില്‍ ആലോചിക്കാതെയാണ് എന്നായിരുന്നു പാകിസ്താന്റെ ആരോപണം. അടുത്തവര്‍ഷം നടക്കുന്ന ഏഷ്യാ കപ്പ് കളിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്താനില്‍ പോകുമെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ബി.സി.സി.ഐ. സെക്രട്ടറിയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രതികരണത്തിലായിരുന്നു ജയ് ഷാ റിപ്പോര്‍ട്ടുകള്‍ തള്ളിയത്. ഏഷ്യാ കപ്പ് നിഷ്പക്ഷമായി വേദിയില്‍ നടത്തുമെന്നും ജയ് ഷാ പറഞ്ഞിരുന്നു.

എന്നാല്‍, ഏഷ്യാകപ്പ് ആതിഥേയരായ പാകിസ്താനോടോ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനോടോ ആലോചിക്കാതെയാണ് ജയ് ഷാ പ്രസ്താവന നടത്തിയതെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 'ജയ് ഷായുടെ പ്രസ്താവന നിരാശയും ആശ്ചര്യവുമുണ്ടാക്കി. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിണിതഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ, ഏകപക്ഷീയമായാണ് അദ്ദേഹം പ്രസ്താവന നടത്തിയത്. ഇത് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും എതിരാണ്', പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

Content Highlights: Cricket World Cup 2023 Asia Cup Anurag Thakur Union Sports Minister reply to Pakistan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented