കോഴിക്കോട്: ആദ്യ ക്രിക്കറ്റ് കിറ്റ് വാങ്ങിയതിന്റെ ഓർമ്മയിൽ മെഹക് വീണ്ടും കോസ്മോസ് സ്പോർട്സിൽ. പാഡും ഹെൽമെറ്റും ഗ്ലൗസും ധരിച്ചു ക്രിക്കറ്റ് ഷോട്ടുകൾ പായിച്ചു സോഷ്യൽ മീഡിയയിൽ
വൈറലായ മെഹക് പിതാവ് മുനീറിനൊപ്പം ആദ്യ ക്രിക്കറ്റ് കിറ്റ് വാങ്ങിയതിന്റെ ഓർമ്മ പുതുക്കാൻ കോഴിക്കോട് പുതിയറയിലുള്ള കോസ്മോസ് സ്പോർട്സിന്റെ സ്റ്റോറിൽ എത്തി.

എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ആബിദ് നിഷാദ്, നൗഷാദ് പി.എ. എന്നിവർ ചേർന്നു മെഹകിനെ സ്വീകരിച്ചു. ബിസിനസ് കൺസൾറ്റന്റ് മുഹുജിസ് ഇല്ലിയാസ് മെഹകുമായി സംസാരിച്ചു.

പിതാവിനൊപ്പം കോസ്മോസ് സ്പോർട്സിൽ നിന്നും വാങ്ങിയ ആദ്യ ക്രിക്കറ്റ് കിറ്റിനേയും അതു ഉപയോഗിയിച്ചുള്ള പരിശീലനത്തിനെ കുറിച്ചും, പ്രിയപ്പെട്ട താരങ്ങളായ സ്മൃതി മന്ദാന,എം.എസ്. ധോനി, വിരാട് കോലി എന്നിവരെ കുറിച്ചും മെഹക് വാചാലനായി. സ്റ്റോർ മാനേജർ മുഹമ്മദ് റാഷിദും അസിസ്റ്റന്റ് മാനേജർ അർജുൻ പ്രകാശും ചേർന്ന് മെഹകിന് അതേ ക്രിക്കറ്റ് കിറ്റ് സമ്മാനിച്ചു.

Content Highlights: Cricket Player Mehak Cosmos Sports