-
ന്യൂഡൽഹി: അച്ഛനാകാൻ പോകുന്ന സന്തോഷം പങ്കുവെച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിക്ക് അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് ലോകം.
വ്യാഴാഴ്ച സോഷ്യൽ മീഡിയയിലൂടെയാണ് തനിക്കും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയ്ക്കും കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം കോലി പങ്കുവെച്ചത്.
'ഞങ്ങളിനി മൂന്ന്, 2021 ജനുവരിയിൽ വരും' എന്ന കുറിപ്പോടെ ഗർഭിണിയായ അനുഷ്കയെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രമാണ് കോലി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. അനുഷ്കയും ഇതേ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.
ഇതോടെ ക്രിക്കറ്റ് ലോകത്തു നിന്ന് ഇരുവർക്കും അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ബിസിസിഐയും കോലിയുടെ ഐപിഎൽ ടീം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും താരത്തിന്റെ പോസ്റ്റ് ഷെയർ ചെയ്ത് അഭിനന്ദനമറിയിച്ചു.
ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിങ്, അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര, ഉമേഷ് യാദവ്, ശിഖർ ധവാൻ, ഇഷാന്ത് ശർമ, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, യൂസ്വേന്ദ്ര ചാഹൽ മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ, വിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ, ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസ് തുടങ്ങിയവരെല്ലാം തന്നെ കോലിക്കും അനുഷ്കയ്ക്കും അഭിനന്ദനങ്ങൾ അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

2017 ഡിസംബർ 11-ന് ഇറ്റലിയിലെ ടസ്കനിലെ ഹെറിറ്റേജ് റിസോർട്ടായ ബോർഗോ ഫിനോച്ചിയേറ്റോയിലായിരുന്നു കോലിയുടെയും അനുഷ്കയുടെയും വിവാഹം. ഇറ്റലിയിൽവച്ച് അതീവ രഹസ്യമായിട്ടായിരുന്നു വിവാഹച്ചടങ്ങുകൾ. മൂന്നാം വിവാഹവാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ഇപ്പോൾ കുഞ്ഞതിഥി എത്തുന്നത്.
Content Highlights: cricket fraternity wishes Virat Kohli announces he is expecting first child
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..