Image Courtesy: Twitter
മാഡ്രിഡ്: ലോകത്തിലെ ഏറ്റവും സമ്പന്നനായ കായിക താരങ്ങളില്‍ ഒരാളാണ് ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. സി.ആര്‍ 7 ബ്രാന്‍ഡിന്റെ ഉല്‍പ്പന്നങ്ങളും ആഡംബര ഹോട്ടലുകളും മറ്റും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇപ്പോഴിതാ ലോകം കോവിഡ്-19 ആശങ്കയില്‍ നില്‍ക്കെ മാതൃകാപരമായ ഒരു തീരുമാനം കൊണ്ട് ലോകത്തിനു തന്നെ പ്രിയങ്കരനാകുകയാണ് താരം.
റോണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള സി.ആര്‍ 7 ഹോട്ടലുകളെല്ലാം കോവിഡ്-19ന് എതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ആശുപത്രികളാക്കി മാറ്റുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് മാധ്യമം മാര്‍സയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീര്‍ത്തും സൗജന്യമായാണ് ഇവ ഉപയോഗപ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന്റെ ഭാഗമായി ഇവിടത്തെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള ശമ്പളമടക്കമുള്ള ചിലവുകളെല്ലാം വഹിക്കുന്നതും റൊണാള്‍ഡോയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഇതിനിടെ സ്പാനിഷ് മാധ്യമത്തിന്റെ റിപ്പോര്‍ട്ടുകള്‍ തള്ളി പോര്‍ച്ചുഗീസ് മാധ്യമപ്രവര്‍ത്തകന്‍ ഫിലിപ്പ് കാന്റാനോ ഞായറാഴ്ച രംഗത്തെത്തിയിരുന്നു.
നേരത്തെ കോവിഡ്-19ന് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരാധകരോടും ജനങ്ങളോടും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പലിക്കണമെന്ന് അഭ്യര്‍ഥിച്ച് റൊണാള്‍ഡോ രംഗത്തെത്തിയിരുന്നു.
സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി മറ്റുള്ളവരെ സഹായിക്കാന്‍ സന്നദ്ധരാകുന്ന ആരോഗ്യ വിദഗ്ധര്‍ക്കാണ് തന്റെ പിന്തുണയെന്നും താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം യുവെന്റസിലെ സഹതാരം ഡാനിയേല്‍ റുഗാനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ റൊണാള്‍ഡോ അടക്കമുള്ള യുവെ താരങ്ങളും ജീവനക്കാരുമെല്ലാം സ്വയം നിരീക്ഷണത്തിലാണ്. റൊണാള്‍ഡോ സ്വന്തം നാടായ മെദീരയില്‍ ക്വാറന്റൈനിലാണ്.
Content Highlights: Covid-19 Cristiano Ronaldo hotels to be converted into hospitals Report
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..