ന്യൂഡല്‍ഹി: വീട്ടുകാരില്‍ ഒരാള്‍ കോവിഡ് പോസിറ്റീവായതിനാല്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍ സെല്‍ഫ് ഐസൊലേഷനില്‍.
താന്‍ ഐസൊലേഷനിലാണെന്നും കോവിഡ് പരിശോധനാ ഫലം കാത്തിരിക്കുകയാണെന്നും ഗംഭീര്‍ തന്നെയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
നവംബര്‍ അഞ്ചാം തീയതി 6700-ഓളം പുതിയ കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
Content Highlights: covid case at home Former cricketer Gautam Gambhir has gone into self isolation