മുംബൈ: കോവിഡ്-19 ബാധിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് ബാധിച്ച് ആറു ദിവസങ്ങള്‍ക്കു ശേഷമാണ് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മുന്‍കരുതലെന്ന നിലയ്ക്ക് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 

ഇന്ത്യയുടെ 2011-ലെ ലോകകപ്പ് വിജയത്തിന്റെ പത്താം വാര്‍ഷികത്തില്‍ ടീം അംഗങ്ങള്‍ക്ക് ആശംസയറിയിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താന്‍ ആശുപത്രിയിലാണെന്ന് സച്ചിന്‍ വ്യക്തമാക്കിയത്.

''നിങ്ങളുടെ ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി. മുന്‍കരുതലെടുക്കണമെന്ന മെഡിക്കല്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഞാന്‍ ആശുപത്രിയിലാണ്. കുറച്ചു ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. എല്ലാവരും സുരക്ഷിതരായി ഇരിക്കുക.

ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന എല്ലാ ഇന്ത്യാക്കാര്‍ക്കും എന്റെ ടീമംഗങ്ങള്‍ക്കും ആശംസകള്‍.'' - സച്ചിന്‍ ട്വീറ്റ് ചെയ്തു. 

Covid-19 Sachin Tendulkar hospitalised six days after testing positive

മാര്‍ച്ച് 27-നാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ സച്ചിനൊപ്പം റോഡ് സേഫ്റ്റി വേള്‍ സീരീസ് ടൂര്‍ണമെന്റില്‍ ഒപ്പം കളിച്ച എസ്. ബദ്രിനാഥ്, യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

Content Highlights: Covid-19 Sachin Tendulkar hospitalised six days after testing positive