മൊഹാലി: കോവിഡ് ബാധിതനായ ഇന്ത്യയുടെ അത്ലറ്റിക് ഇതിഹാസം മില്‍ഖാ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് കാരണം ഓക്‌സിജന്‍ ലെവല്‍ താഴ്ന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് മാറ്റിയത്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മകന്‍ ജീവ് മില്‍ഖാ സിങ് അറിയിച്ചു.

കോവിഡ് ന്യൂമോണിയ കാരണവും ഓക്‌സിജന്‍ ലെവല്‍ താഴ്ന്നതിനാലും മില്‍ഖാ സിങ്ങിനെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഫോര്‍ട്ടിസ് ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

മെയ് 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം ചണ്ഡീഗഢിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു.

മില്‍ഖാ സിങ്ങിന്റെ വീട്ടിലെ സഹായികളില്‍ ഒരാള്‍ക്ക് ദിവസങ്ങള്‍ക്കു മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ കോവിഡ് പരിശോധനയിലാണ് താരത്തിനും രോഗം സ്ഥിരീകരിച്ചത്.

Content Highlights: Covid-19 positive Milkha Singh admitted to Mohali Hospital