ബേണ്‍: കൊറോണ ബാധിതര്‍ക്ക് കൈത്താങ്ങായി ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററും ഭാര്യ മിര്‍ക്കയും. ഇരുവരും ചേര്‍ന്ന് ഒരു മില്ല്യണ്‍ സ്വിസ് ഫ്രാങ്ക് (7.79 കോടി രൂപ) രോഗബാധിതര്‍ക്കായി നല്‍കും. സോഷ്യല്‍ മീഡിയയിലൂടെ സ്വിസ് താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

തങ്ങളുടെ വിഹിതം ഒരു തുടക്കമാണെന്നും രോഗബാധിതരെ സഹായിക്കാന്‍ മറ്റുള്ളവരും രംഗത്തുവരുമെന്ന പ്രത്യാശയും ഫെഡറര്‍ പങ്കുവെച്ചു. കൊറോണ ബാധിതരേയും കുടുംബങ്ങളേയും ഒരു കാരണവശാലും ഒറ്റപ്പെടുത്തരുതെന്നും ഫെഡറര്‍ കുറിച്ചു.

Covid-19 pandemic Roger Federer, wife Mirka to donate 1 million Swiss Francs

വൈറസ് ബാധ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനങ്ങള്‍ക്കായാണ് സംഭാവനയെന്ന് വ്യക്തമാക്കിയ താരം, ഒന്നിച്ച് ഈ വിപത്തിനെ നേരിടാമെന്നും കൂട്ടിച്ചേര്‍ത്തു.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇതുവരെ 10,000ത്തോളം പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 122 ആണ്.

Content Highlights: Covid-19 pandemic Roger Federer, wife Mirka to donate 1 million Swiss Francs