ഹൈദരാബാദ്‌:കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 26 ലക്ഷം രൂപ സംഭാവന ചെയ്ത് മുന്‍ ബാഡ്മിന്റണ്‍ താരവും ദേശീയ പരിശീലകനുമായ പുല്ലേല ഗോപീചന്ദ്.

11 ലക്ഷം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 10 ലക്ഷം തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അഞ്ചു ലക്ഷം ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമായാണ് ഗോപീചന്ദ് സംഭാവന ചെയ്തത്.

പ്രധാനമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ആളുകള്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്നും അദ്ദേഹം പറഞ്ഞു.

ഗോപീചന്ദിന്റെ ശിഷ്യയും ഒളിമ്പ്യനുമായ പി.വി സിന്ധു നേരത്തെ അഞ്ചു ലക്ഷം വീതം തെലങ്കാന, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, യുവ്‌രാജ് സിങ്, വിരാട് കോലി, സുരേഷ് റെയ്‌ന തുടങ്ങിയ താരങ്ങളും കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കിയിരുന്നു.

Content Highlights: COVID-19 National badminton coach Pullela Gopichand donates Rs 26 lakh