Photo By Mitesh Bhuvad| PTI
ബെംഗളൂരു: അടുത്തിടെ നടന്ന ഓസ്‌ട്രേലിയന്‍ പരമ്പര ടീം ഇന്ത്യയെ സംബന്ധിച്ച് ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു. പരിക്കും വ്യക്തിപരമായ വിഷയങ്ങളും കാരണം സീനിയര്‍ താരങ്ങള്‍ പലരും വിട്ടുനിന്നിട്ടും ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ടീമിനായി. കടുത്ത പ്രതിബന്ധങ്ങളിലും അവസരത്തിനൊത്ത് ഉയര്‍ന്ന യുവതാരങ്ങളായിരുന്നു ഈ വിജയത്തിനു പിന്നില്‍.
മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത് എന്നിവരായിരുന്നു ഗാബയില്‍ നടന്ന അവസാന ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായത്.
യുവതാരങ്ങള്‍ തിളങ്ങിയതോടെ നിലവിലെ ഇന്ത്യ അണ്ടര്‍ 19, എ ടീമിന്റെ പരിശീലകനായ രാഹുല്‍ ദ്രാവിഡിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
എന്നാല്‍ ആ വിജയത്തിന്റെ ക്രെഡിറ്റ് തനിക്കല്ലെന്നും അതിന് അവകാശികള്‍ താരങ്ങള്‍ തന്നെയാണെന്നുമാണ് ദ്രാവിഡ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ തനിക്ക് ലഭിക്കുന്നത് അനാവശ്യമായ അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''അനാവശ്യമായ പ്രശംസയാണത്. എന്റെ കുട്ടികളാണ് ആ ക്രെഡിറ്റിനെല്ലാം അര്‍ഹര്‍.'' - ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ ദ്രാവിഡ് പറഞ്ഞു.
കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ക്യാപ്റ്റനും പ്രധാന താരവുമായ വിരാട് കോലി നാട്ടിലേക്ക് മടങ്ങുകയും ഉമേഷ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രന്‍ അശ്വിന്‍, ഹനുമ വിഹാരി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ തുടങ്ങിയ പ്രധാന താരങ്ങള്‍ പരമ്പരയ്ക്കിടെ പരിക്കേറ്റ് പിന്മാറുകയും ചെയ്തിട്ടും പരമ്പര വിജയിക്കാന്‍ ടീമിന് സാധിച്ചു.
Content Highlights: I am getting unnecessary credit Rahul Dravid on India historic Test series win
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..