ഇടംകാലില്‍ മാജിക്ക് ഒളിപ്പിച്ചുവെച്ച ആ പത്താം നമ്പറുകാരന് ഇന്ന് 33-ാം ജന്മദിനം


3 min read
Read later
Print
Share

വെറുമൊരു നാപ്കിന്‍ പേപ്പറില്‍ ലഭിച്ച കരാറാണ് അന്നത്തെ ആ 13-കാരനെ ഇന്ന് നമ്മള്‍ കാണുന്ന ഫുട്‌ബോള്‍ രാജാവാക്കി മാറ്റിയത്. ബാഴ്‌സലോണയുടെ അന്നത്തെ ടെക്‌നിക്കല്‍ സെക്രട്ടറി ചാര്‍ളി റെക്‌സാച്ചാണ് ഒരു നാപ്കിന്‍ പേപ്പറില്‍ മെസ്സിക്ക് ആദ്യ കരാര്‍ സമ്മാനിക്കുന്നത്

Image Courtesy: Getty Images

ഫുട്‌ബോള്‍ ലോകത്ത് ഒരുപക്ഷേ ഏറ്റവും അധികം വാഴ്ത്തിപ്പാടലുകള്‍ക്ക് വിധേയമായ ഒരു പേരാണ് ലയണല്‍ മെസ്സി. ദൈവമെന്നും മിശാഹാ എന്നും അന്യഗ്രത്തിലെ ആളെന്നും തുടങ്ങി മെസ്സിക്ക് ഫുട്‌ബോള്‍ ലോകം ചാര്‍ത്തിക്കൊടുത്ത പേരുകളും വിശേഷണങ്ങളും നിരവധിയാണ്.

വളര്‍ച്ചാ ഹോര്‍മോണിന്റെ അപര്യാപ്തത കാരണം ജീവിതം തന്നെ വഴിമുട്ടിപ്പോകുമായിരുന്ന റൊസാരിയോ തെരുവിലെ കുഞ്ഞുപയ്യന്‍ ഇന്ന് അസൂയാവഹമായ നേട്ടങ്ങള്‍ ഓരോന്നോരോന്നായി തന്റെ കാല്‍ക്കീഴിലാക്കുമ്പോള്‍ അയാള്‍ക്ക് ഇനി എന്ത് വിശേഷണം ചാര്‍ത്തിക്കൊടുത്താലാണ് ആരാധകര്‍ക്ക് തൃപ്തി വരിക.

കാല്‍പ്പന്തിന്റെ മൈതാനത്തെ ഓരോ പുല്‍നാമ്പുകളെയും ത്രസിപ്പിച്ച് ഇടംകാലുകൊണ്ട് വിസ്മയം തീര്‍ക്കുന്ന ആ ഫുട്‌ബോള്‍ മാന്ത്രികന്റെ 33-ാം ജന്മദിനമാണിന്ന്. 1987 ജൂണ്‍ 24-ന് അര്‍ജന്റീനയിലെ റൊസാരിയോയിലായിരുന്നു മെസ്സിയുടെ ജനനം. വിപ്ലവസ്വപ്നങ്ങളുടെ പ്രതീകമായി ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്ന ചെ ഗുവേരയുടെ സ്വദേശമായ സാന്താ ഫേ പ്രവിശ്യയില്‍പ്പെട്ട അതേ റൊസാരിയോയില്‍.

Birthday of most famous Football Icon in the history Happy Birthday Lionel Messi

നന്നേ ചെറുപ്പത്തില്‍ തന്നെ വളര്‍ച്ചാ ഹോര്‍മോണിന്റെ അപര്യാപ്തത മെസ്സിയെ വലച്ചിരുന്നു. ചികിത്സകള്‍ക്ക് കുഞ്ഞു മെസ്സിയുടെ മാതാപിതാക്കള്‍ക്ക് നന്നേ വലഞ്ഞിരുന്നു. അങ്ങനെ 12-ാം വയസില്‍ വെറുമൊരു നാപ്കിന്‍ പേപ്പറില്‍ ലഭിച്ച കരാറാണ് അന്നത്തെ ആ 12-കാരനെ ഇന്ന് നമ്മള്‍ കാണുന്ന ഫുട്‌ബോള്‍ രാജാവാക്കി മാറ്റിയത്. ബാഴ്‌സലോണയുടെ അന്നത്തെ ടെക്‌നിക്കല്‍ സെക്രട്ടറി ചാര്‍ളി റെക്‌സാച്ചാണ് ഒരു നാപ്കിന്‍ പേപ്പറില്‍ മെസ്സിക്ക് ആദ്യ കരാര്‍ സമ്മാനിക്കുന്നത്. റൊസാരിയോയിലെ അന്നത്തെ ആ വണ്ടര്‍ ബോയിയുടെ കളി കണ്ടിട്ടുള്ള റെക്‌സാച്ചിന്റെ ദീര്‍ഘവീക്ഷണമായിരുന്നു ആ കരാര്‍.

മെസ്സി അങ്ങനെ സ്‌പെയിനിലേക്ക് പറന്നു. ലോകോത്തര ഫുട്‌ബോള്‍ താരങ്ങളെ ഒരുക്കുന്ന ബാഴ്‌സലോണയുടെ പ്രസിദ്ധമായ ലാ മാസിയ അക്കാദമിയില്‍ ചേര്‍ന്നു. കുഞ്ഞു മെസ്സിയുടെ ചികിത്സാ ചിലവും മറ്റും ക്ലബ്ബ് ഏറ്റെടുത്തു. അക്കാദമിയിലും അദ്ഭുതങ്ങള്‍ ആവര്‍ത്തിച്ച് ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ നേടി മെസ്സി വളര്‍ന്നു. ഒടുവില്‍ 2003 നവംബര്‍ 16-ന് തന്റെ 17-ാം വയസില്‍ ഏതൊരു ഫുട്‌ബോള്‍ താരവും ആഗ്രഹിക്കുന്ന പോലെ ബാഴ്‌സയുടെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം. എഫ്.സി പോര്‍ട്ടോയുമായുള്ള ബാഴ്‌സയുടെ സൗഹൃദ മത്സരത്തില്‍ പകരക്കാരനായിട്ടായിരുന്നു ആ 17 -കാരന്റെ ആദ്യ മത്സരം. പിന്നീട് 2004 ഒക്ടോബര്‍ 16-ന് എസ്പാന്യോളിനെതിരേ മെസ്സി ഔദ്യോഗികമായി ബാഴ്‌സ ജേഴ്‌സിയില്‍ തന്റെ ആദ്യ മത്സരം കളിച്ചു. അന്ന് 87-ാം മിനിറ്റില്‍ സാമുവല്‍ ഏറ്റുവിന് പകരക്കാരനായാണ് മെസ്സി കളത്തിലിറങ്ങിയത്.

Birthday of most famous Football Icon in the history Happy Birthday Lionel Messi

ഇന്നിപ്പോഴിതാ 10 ലാ ലിഗ, നാലു ചാമ്പ്യന്‍സ് ലീഗ്, ആറ് കോപ്പ ഡെല്‍ റേ, മൂന്ന് ക്ലബ്ബ് ലോകകപ്പ്, മൂന്ന് യൂറോപ്യന്‍ സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ എന്നിവ ബാഴ്‌സലോണയ്‌ക്കൊപ്പം മെസ്സിയുടെ അക്കൗണ്ടിലുണ്ട്. ബാഴ്‌സയ്ക്കായി കളിച്ച 722 മത്സരങ്ങളില്‍ നിന്ന് 629 ഗോളുകളും നേടി. ബാഴ്‌സയ്‌ക്കൊപ്പം 500 വിജയങ്ങളെന്ന ചരിത്ര നേട്ടം മെസ്സി സ്വന്തമാക്കിയത് അടുത്തിടെയാണ്. സ്പാനിഷ് ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം 500 ജയങ്ങള്‍ ഒരു ക്ലബ്ബിനൊപ്പം സ്വന്തമാക്കുന്നത്. ആറു തവണ ബാലണ്‍ ദ്യോര്‍ പുരസ്‌കാരവും മെസ്സിയെ തേടിയെത്തി.

സ്‌പെയിന്‍ ദേശീയ ടീമിനായി കളിക്കാന്‍ ക്ഷണം ലഭിച്ചെങ്കിലും മെസ്സി തന്റെ സ്വന്തം രാജ്യത്തെ മറന്നില്ല. 2005 ഓഗസ്റ്റ് 17-ന് ഹംഗറിക്കെതിരേ മെസ്സി അര്‍ജന്റീന സീനിയര്‍ ടീമില്‍ അരങ്ങേറി. എന്നാല്‍ 45 സെക്കന്‍ഡുകള്‍ മാത്രമാണ് മെസ്സി കളത്തില്‍ ഉണ്ടായിരുന്നത്. ആദ്യ മത്സരത്തില്‍ തന്നെ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായി. അര്‍ജന്റീനയ്ക്കായി ഇതുവരെ 138 മത്സരങ്ങളില്‍ നിന്നായി 70 ഗോളുകള്‍ നേടിയിട്ടുണ്ട്. രണ്ടുതവണ അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലിലെത്തിയതും 2014 ഫിഫ ലോകകപ്പിന്റെ ഫൈനലിലെത്തിയതും മെസ്സിയുടെ തേരിലേറിയായിരുന്നു.

Birthday of most famous Football Icon in the history Happy Birthday Lionel Messi

റൊസാരിയോയില്‍ ജനിച്ച ആ ഫുട്‌ബോള്‍ മാന്ത്രികന്‍ ഇന്നും കളി തുടരുകയാണ്. അയാളുടെ ഓരോ നീക്കത്തിനുമൊപ്പം കോടിക്കണക്കിന് വരുന്ന ഫുട്‌ബോള്‍ പ്രേമികളുടെ മനസും ചലിച്ചുകൊണ്ടേയിരിക്കുന്നു.

Content Highlights: Birthday of most famous Football Icon in the history Happy Birthday Lionel Messi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sex

1 min

സെക്‌സ് ഇനി കായിക ഇനം, ചാമ്പ്യന്‍ഷിപ്പ് സ്വീഡനിൽ

Jun 2, 2023


Unique Colour Footage Of Don Bradman Found After 71 Years

71 വര്‍ഷങ്ങള്‍ക്കു ശേഷം ആ ഭാഗ്യമിതാ; ബ്രാഡ്മാന്‍ കളിക്കുന്നതിന്റെ കളര്‍ ഫൂട്ടേജ് പുറത്ത്

Feb 21, 2020


abdulla aboobacker

1 min

ഡയമണ്ട് ലീഗില്‍ മലയാളിതാരം അബ്ദുള്ള അബൂബക്കര്‍ ആറാമത്

Jun 3, 2023

Most Commented