ഹൈദരാബാദ്: വിന്‍ഡീസിനെതിരെ പത്ത് വിക്കറ്റ് വിജയം സ്വന്തമാക്കിയ ഇന്ത്യയെ അഭിനന്ദിച്ച് നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ അഭിനന്ദന ട്വീറ്റുകളില്‍ ഒരെണ്ണം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വന്ന ട്വീറ്റാണിത്.

'വിന്‍ഡീസിനെതിരെ 2-0 ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ നീലക്കുപ്പായക്കാര്‍ക്ക് (മെന്‍-ഇന്‍-ബ്ലൂ) അഭിനന്ദനങ്ങള്‍'- ഇതായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്. ഇതിനോടൊപ്പം വിജയമാഘോഷിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 

എന്നാല്‍ ഈ ട്വീറ്റില്‍ ഒരു അബദ്ധം സംഭവിച്ചു. ഇന്ത്യയടക്കം എല്ലാ ടീമുകളും വെള്ള ജഴ്‌സിയണിഞ്ഞാണ് ടെസ്റ്റ് കളിക്കുന്നത്. പിന്നെ എങ്ങനെ മെന്‍ ഇന്‍ ബ്ലൂവിനെ അഭിനന്ദിക്കുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഏകദിനവും ടി ട്വന്റിയും കളിക്കുമ്പോഴാണ് ഇന്ത്യ നീല ജഴ്‌സിയണിയുന്നതെന്നും ആരാധകര്‍ ഓര്‍മിപ്പിക്കുന്നു.

tweet

Content Highlights: Congress Tweets to Congratulate Team India With an Error