മുംബൈ: ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പര ജയത്തിനു ശേഷം മുംബൈയില്‍ വിമാനമിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ നിര്‍ബന്ധമായും ഹോം ക്വാറന്റീനിൽ കഴിയണമെന്ന് നിര്‍ദേശം.
ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബി.എം.സി) കമ്മീഷ്ണര്‍ ഇഖ്ബാല്‍ ചാഹലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷം ദുബായ് വഴി മുംബൈയില്‍ എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കാണ് ഏഴു ദിവസത്തേക്ക് നിര്‍ബന്ധിത ഹോം ക്വാറന്റീൻ നിര്‍ദേശിച്ചിരിക്കുന്നത്. ഇവര്‍ ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റിനും വിധേയരാകണം.
ദുബായില്‍ നിന്നുള്ള ഫ്‌ളൈ എമിറേറ്റ്‌സ് വിമാനത്തില്‍ അജിങ്ക്യ രഹാനെ, കോച്ച് രവി ശാസ്ത്രി, രോഹിത് ശര്‍മ, ഷാര്‍ദുല്‍ താക്കൂര്‍, പൃഥ്വി ഷാ എന്നിവരാണ് മുംബൈ വിമാനത്താവളത്തിലിറങ്ങിയത്.
Content Highlights: Compulsory Home Quarantine for Indian Players Landing in Mumbai says BMC