പന്ത് ബൗണ്ടറി ലൈനിൽ എത്തിയപ്പോൾ ബംഗ്ലാദേശ് താരത്തിന്റെ നിരാശ | Photo: screengrab/ BT Sport
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലന്‍ഡും ബംഗ്ലാദേശും തമ്മില്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനിടെ കാണികള്‍ സാക്ഷിയായത് രസകരമായ സംഭവത്തിന്. ന്യൂസീലന്‍ഡ് ഓപ്പണര്‍ വില്‍ യങ്ങ് ഒരു പന്തില്‍ അടിച്ചെടുത്തത് ഏഴു റണ്‍സ്. ബംഗ്ലാദേശ് താരങ്ങളുടെ 'സഹായമാണ്' സിക്സര്‍ പോലും അടിക്കാതെ വില്‍ യങ്ങിന് ഏഴു റണ്‍സ് സമ്മാനിച്ചത്.
ഒന്നാം ദിനം ന്യൂസീലന്‍ഡിന്റെ ആദ്യ ഇന്നിങ്സിനിടേയാണ് സംഭവം. 26-ാം ഓവര്‍ എറിയാനെത്തിയത് പേസ് ബൗളര്‍ ഇബാദത് ഹുസൈനാണ്. ഈ ഓവറിലെ അവസാന പന്ത് നേരിട്ടത് വില്‍ യങ്ങായിരുന്നു. ഈ പന്ത് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാറ്റിന്റെ അറ്റത്ത് തട്ടി സ്ലിപ്പിലേക്ക്. എന്നാല്‍ സെക്കന്റ് സ്ലിപ്പിലെ ഫീല്‍ഡര്‍ ലിറ്റണ്‍ ദാസ് ക്യാച്ച് കൈവിട്ടു. ഇതോടെ പന്ത് തേര്‍ഡ് മാനിലേക്ക് പോയി.
ബൗണ്ടറി ലൈനിന് അരികില്‍വെച്ച് ഈ പന്ത് പിടിച്ചെടുത്ത തസ്കിന് അഹമ്മദ് അത് വിക്കറ്റ് കീപ്പര്‍ നൂറുല്‍ ഹുസൈന് എറിഞ്ഞുകൊടുത്തു. അപ്പോഴേക്കും യങ്ങും ടോം ലാഥമും ചേര്‍ന്ന് മൂന്നു റണ്‍സ് ഓടിയെടുത്തിരുന്നു. അമിതാവേശം കാണിച്ച വിക്കറ്റ് കീപ്പര്‍ ആ പന്ത് ബൗളിങ് എന്‍ഡിലേക്ക് നല്കി. പക്ഷേ അത് പിടിച്ചെടുക്കാന്‍ ബൗളിങ് എന്‍ഡിലെ ഫീല്‍ഡര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ പന്ത് ബൗണ്ടറിയിലേക്ക്. ആകെ കുഴഞ്ഞുമറിഞ്ഞ ഈ സംഭവത്തിന് ഒടുവില്‍ ന്യൂസീലന്‍ഡിന് ദാനമായി ലഭിച്ചത് ഏഴു റണ്‍സ്!
ഏതായാലും ഈ സംഭവം കാണികളെ രസിപ്പിച്ചു. നിരവധി ആരാധകരാണ് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ആവേശം കൂടിപ്പോയാല്‍ അത് ആപത്താണ് ആരാധകര്‍ പറയുന്നു.
Content Highlights: Comedy Of Errors From Bangladesh Team Leads To 7 Runs Off One Ball In 2nd Test vs New Zealand
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..