Photo: Twitter
കൊളംബോ: ജയിച്ചെന്നുറപ്പിച്ച മത്സരം കൈവിട്ടതിന്റെ അരിശം മൈതാന മധ്യത്ത് ടീം ക്യാപ്റ്റനോട് തീര്‍ത്ത് ശ്രീലങ്കന്‍ പരിശീലകന്‍ മിക്കി ആര്‍തര്‍.
രണ്ടാം ഏകദിനത്തില്‍ ദീപക് ചാഹറിന്റെയും ഭുവനേശ്വര്‍ കുമാറിന്റെയും കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇന്ത്യ ജയം സ്വന്തമാക്കിയതിനു പിന്നാലെയായിരുന്നു സംഭവം.
മൈതാന മധ്യത്ത് വെച്ച് മിക്കി ആര്‍തറും ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷാനകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മത്സരത്തിനിടെ ചാഹര്‍ - ഭുവനേശ്വര്‍ കൂട്ടുകെട്ടിന്റെ മികവില്‍ ഇന്ത്യ കളി പതിയെ കൈയിലാക്കുന്നതിനിടെ ഡ്രസ്സിങ് റൂമിന് മുന്നില്‍ നിന്ന് അസ്വസ്ഥനാകുന്ന ആര്‍തറിന്റെ ചിത്രം പലതവണ ക്യാമറയില്‍ പതിഞ്ഞിരുന്നു.
അതേസമയം ക്യാപ്റ്റനും കോച്ചും തമ്മില്‍ ഡ്രസ്സിങ് റൂമില്‍ വെച്ച് സംഭവിക്കേണ്ട സംഭാഷണമാണ് മൈതാനത്ത് വെച്ച് ഉണ്ടായതെന്ന് മുന്‍ ലങ്കന്‍ താരം റസ്സല്‍ ആര്‍ണോള്‍ഡ് അഭിപ്രായപ്പെട്ടു.
മത്സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 276 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അഞ്ചു പന്തുകള്‍ ശേഷിക്കെ വിജയത്തിലെത്തുകയായിരുന്നു. 193 റണ്‍സിന് ഏഴു വിക്കറ്റുകള്‍ നഷ്ടമായ ടീമിനെ എട്ടാം വിക്കറ്റില്‍ ഒന്നിച്ച ദീപക് ചാഹര്‍ - ഭുവനേശ്വര്‍ കുമാര്‍ സഖ്യമാണ് വിജയത്തിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് 84 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
Content Highlights: coach Arthur and captain Shanaka involved in heated argument
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..