വീട്ടില്‍ രണ്ട് ആണ്‍കുട്ടികള്‍ വളര്‍ന്നുവരുന്നു; കോച്ചാകാന്‍ ക്ഷണിച്ചപ്പോള്‍ ദ്രാവിഡ് പറഞ്ഞതിങ്ങനെ


2017-ല്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് അനില്‍ കുംബ്ലെ രാജിവെച്ചതിനു പിന്നാലെ രാഹുല്‍ ദ്രാവിഡിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സി.ഒ.എ ആലോചിച്ചിരുന്നു

Image Courtesy: IANS

മുംബൈ: അനില്‍ കുംബ്ലെ രാജിവെച്ചതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ രാഹുല്‍ ദ്രാവിഡിനെ സമീപിച്ചിരുന്നുവെന്ന കാര്യം വെളിപ്പെടുത്തി ബി.സി.സി.ഐ ഭരണസമിതി ചെയര്‍മാനായിരുന്ന (സി.ഒ.എ) വിനോദ് റായ്.

2017-ല്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് അനില്‍ കുംബ്ലെ രാജിവെച്ചതിനു പിന്നാലെ രാഹുല്‍ ദ്രാവിഡിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സി.ഒ.എ ആലോചിച്ചിരുന്നു. ഇതിനായി ദ്രാവിഡിനെ സമീപിക്കുകയും ചെയ്തിരുന്നുവെന്ന് വിനോദ് റായ് പറഞ്ഞു. എന്നാല്‍ കുടുംബത്തിന് മുന്‍ഗണന കൊടുത്ത ദ്രാവിഡ് ഈ നിര്‍ദേശം തള്ളുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ്‌കീഡയുടെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിനോദ് റായ്.

''ഞങ്ങളോട് തുറന്നമനസോടെ പെരുമാറിയിരുന്നയാളാണ് രാഹുല്‍. നോക്കൂ, എന്റെ വീട്ടില്‍ രണ്ട് ആണ്‍കുട്ടികള്‍ വളര്‍ന്നുവരുന്നുണ്ട്. ഇന്ത്യന്‍ ടീമിനൊപ്പം ലോകമെമ്പാടും സഞ്ചരിക്കുകയായിരുന്നതിനാല്‍ അവര്‍ക്കായി സമയവും കരുതലും നല്‍കാന്‍ എനിക്ക് സാധിച്ചിട്ടില്ല. ഇനി വീട്ടില്‍ തന്നെ ചെലവഴിച്ച് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനെ കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്.'' - പരിശീലകനാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ദ്രാവിഡ് പറഞ്ഞത് ഇങ്ങനെയാണെന്ന് റായ് വ്യക്തമാക്കി.

ഇന്ത്യന്‍ എ ടീമിന്റെയും അണ്ടര്‍-19 ടീമിന്റെയും പരിശീലകനായിരുന്ന ദ്രാവിഡ് ആ ചുമതലയില്‍ തുടരാന്‍ ഏറെ താത്പര്യം കാണിച്ചിരുന്നുവെന്നും റായ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ദ്രാവിഡ് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി നിയമിതനായി. ഇക്കാര്യത്തിലെ തങ്ങളുടെ അപേക്ഷ അദ്ദേഹം സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നുവെന്നും റായ് വ്യക്തമാക്കി.

Content Highlights: CoA chairman Vinod Rai reavels Rahul Dravid turned down opportunity for indian coach


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023

Most Commented