ക്ലബ്ബ് എഫ്.എം. ഇറ്റ്‌സ് എ ഗോൾ: മുഹമ്മദ് മിൻഹാജിന് ബമ്പർസമ്മാനം


2 min read
Read later
Print
Share
ക്ലബ് എഫ്.എം. ഇറ്റ്സ് എ ഗോൾ’ ബമ്പർസമ്മാനം മുഹമ്മദ് മിൻഹാജിന് ചലച്ചിത്രനടനും സംവിധായകനുമായ ജോണി ആന്റണി സമ്മാനിക്കുന്നു.കെ.ആർ. പ്രമോദ്, വി. രാജേന്ദ്രൻ, ആർ.ജെ. വിജിത, ഇ.കെ. ഹിശാം, പി. ശ്രീജേഷ്, വിജു കെ. മാത്യു, എ.ജെ. തങ്കച്ചൻ, എം. ഖാലിദ്, സുബ്രഹ്‌മണ്യൻ പടിക്കൽ എസ്. അമൽ എന്നിവർ സമീപം

കോഴിക്കോട്: ‘‘ഫുട്‌ബോൾ സമ്മാനമായി കിട്ടുമെന്നായിരുന്നു പ്രതീക്ഷ. കിട്ടിയത് ഒന്നരലക്ഷത്തിന്റെ ഇലക്‌ട്രിക് ബൈക്ക്...’’ -ത്രില്ലിലാണ് മലപ്പുറം കാവനൂർ ജി.എച്ച്.എസ്.എസിലെ ഒൻപതാംക്ലാസ് വിദ്യാർഥി കാവനൂർ കോയിക്കുളത്തിൽചാൽ വീട്ടിൽ മുഹമ്മദ് മിൻഹാജ്.

ലോകകപ്പിനോട് അനുബന്ധിച്ച് മാതൃഭൂമി ക്ലബ്ബ് എഫ്.എം. സംഘടിപ്പിച്ച ‘ഇറ്റ്‌സ് എ ഗോൾ’ മത്സരത്തിലെ ബമ്പർസമ്മാനം ചലച്ചിത്രനടനും സംവിധായകനുമായ ജോണി ആന്റണിയിൽനിന്ന് ഏറ്റുവാങ്ങി പ്രതികരിക്കുകയായിരുന്നു മിൻഹാജ്.

ഖത്തർ ലോകകപ്പിൽ ആരുജയിക്കുമെന്ന് കിറുകൃത്യം പ്രവചിച്ചാണ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ‘ഇറ്റ്‌സ് എ ഗോൾ’ മത്സരത്തിൽ മിൻഹാജ് ഭാഗ്യശാലിയായത്.

കോഴിക്കോട്ട് നടന്ന സമ്മാനദാനച്ചടങ്ങിൽ മാതൃഭൂമി ജനറൽമാനേജർ-പബ്ലിക് റിലേഷൻസ് കെ.ആർ. പ്രമോദ്, വാക്കറൂ ഡയറക്ടർ സുബ്രഹ്‌മണ്യൻ പടിക്കൽ, ഹാപ്പിഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എം. ഖാലിദ്, പിട്ടാപ്പിള്ളിൽ ഏജൻസീസ് ജനറൽ മാനേജർ എ.ജെ. തങ്കച്ചൻ, കണ്ണൂർ ആസ്റ്റർമിംസ് ആശുപത്രി അസി. മാനേജർ എസ്. അമൽ, ആസ്ട്രോൺ മൊബിലിറ്റി മാർക്കറ്റിങ് ഹെഡ് ശ്രീജേഷ് പത്മനാഭൻ, കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വി. രാജേന്ദ്രൻ, ചോസൺ ഫുഡ്‌സ് മാനേജിങ് പാർട്ണർ ടി.പി. അംജദ് തുടങ്ങിയവർ സംസാരിച്ചു.

‘ഫുട്‌ബോൾ ലഹരിയാക്കൂ, ലഹരിവസ്തുക്കൾ ഉപേക്ഷിക്കൂ’ എന്ന സന്ദേശമേകി 14 ജില്ലകളിലെ വിവിധസ്ഥലങ്ങളിലും കാമ്പസുകളിലും നടത്തിയ ആവേശകരമായ മത്സരത്തിൽ സംസ്ഥാന സർക്കാരിന്റെ വിമുക്തിപദ്ധതിയും സഹകരിച്ചു. വാക്കറൂ, ഡെക്കാത്തലൺ, ഹാപ്പിഫുഡ് പ്രോഡക്ട്‌സ്, റെവോൾട്ട് ആസ്ട്രോൺ മൊബിലിറ്റി, പിട്ടാപ്പിള്ളിൽ ഏജൻസീസ്, ആസ്റ്റർ മിംസ്, ചോസൺ ഫുഡ്‌സ് എന്നിവരായിരുന്നു മത്സരത്തിന്റെ സ്പോൺസർമാർ.

മുഹമ്മദ് മിൻഹാജിന്റെ പിതാവിന്റെ പേരിലാണ് ബൈക്ക് രജിസ്റ്റർചെയ്ത് നൽകിയിട്ടുള്ളത്. വർണശബളമായ സമ്മാനദാനച്ചടങ്ങിനുശേഷം കോഴിക്കോട് 96 കഫേയുടെ ഗാനവിരുന്നുമുണ്ടായി.

Content Highlights: club fm,its a goal contest

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cricket world cup

1 min

ഏകദിന ലോകകപ്പും ഏഷ്യാകപ്പും സൗജന്യമാക്കി ഹോട്‌സ്റ്റാര്‍

Jun 9, 2023


mathrubhumi

1 min

'ആ താരത്തെ തിരിച്ചയക്കൂ, ഏകദിനത്തിനുള്ള പക്വതയായിട്ടില്ല'; ഗംഭീര്‍

Jan 25, 2022


shiva thapa

1 min

ശിവ ഥാപ്പ ബോക്‌സിങ് ലോകചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍, ചരിത്രനേട്ടം ഒരു വിജയമകലെ

Nov 2, 2021

Most Commented