ക്ഷദ്വീപിലെ ജനങ്ങളുടെ സാധാരണ ജീവിതത്തെ തകർക്കുന്ന നിയമപരിഷ്കാരങ്ങൾക്കെതിരേ പ്രതിഷേധവുമായി ഇന്ത്യൻ ഫുട്ബോൾ താരം സി.കെ വിനീതും. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്റ്റ് നടപ്പിലാക്കിയതടക്കമുള്ള നടപടികൾക്കെതിരേയാണ് വിനീതിന്റെ പ്രതികരണം. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ദ്വീപ് നിവാസികൾ നേരിടേണ്ടി വരുന്ന അനീതികൾക്കെതിരെ വിനീത് പ്രതികരിച്ചത്.

ലക്ഷദ്വീപിൽ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് ആർക്കെങ്കിലും കൃത്യമായി അറിയുമോ എന്ന ചോദ്യത്തോടെയാണ് വിനീത് ഫെയ്സ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. കോവിഡ് വ്യാപനം തടയാനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയത് ലക്ഷദ്വീപിലും വൈറസ് പടരാൻ കാരണമായി. സ്കൂൾ കാന്റീനുകളിൽ മാംസഭക്ഷണം നൽകുന്നതും പ്രഫുൽ പട്ടേൽ വിലക്കി. വിനീത് എഫ്ബി പോസ്റ്റിൽ പറയുന്നു.

വളരെക്കുറച്ച് വാഹനങ്ങൾ മാത്രമുള്ള ദ്വീപിൽ റോഡുകൾ വലുതാക്കാനുള്ള ശ്രമങ്ങളേയും വിനീത് വിമർശിച്ചു. ഒഴിഞ്ഞ ജയിലുകൾ ഉള്ളതും കുറ്റകൃത്യങ്ങൾ കുറവുമായ ദ്വീപിൽ ഗുണ്ടാ ആക്റ്റ് പ്രാവർത്തികമാക്കിയത് എന്തിനാണെന്നും വിനീത് ചോദിക്കുന്നു.

Content Highlights: CK Vineeth asks Does anyone really know about everything that's going on in Lakshadweep