സിഡ്‌നി: തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചെന്ന കേസിൽ ഓസ്‌ട്രേലിയൻ പ്രസാധകരായ ഫെയർഫാക്സ് മീഡിയ, വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിന് മൂന്ന് ലക്ഷം ഓസ്‌ട്രേലിയൻ ഡോളർ (1.55 കോടി ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകണമെന്ന് വിധി.

കഴിഞ്ഞ ലോകകപ്പ് സമയത്ത് സിഡ്‌നിയിൽ വെച്ച് ഗെയിൽ ഒരു മസാജ് തെറാപ്പിസ്റ്റിന് മുന്നിൽ സ്വന്തം നഗ്നത പ്രദർശിപ്പിച്ചെന്നാണ് സിഡ്‌നി മോർണിങ് ഹെറാൾഡിലും ദ ഏജിലും വാർത്ത വന്നത്. ഇതിനെതിരേ ഗെയിൽ അപകീർത്തി കേസ് നൽകുകയായിരുന്നു. താരത്തെ തകർക്കാനുള്ള ആസൂത്രിതശ്രമമാണ് നടന്നതെന്ന് ഗെയിലിന്റെ അഭിഭാഷകൻ വാദിച്ചു. വാർത്ത സത്യമെന്ന് തെളിയിക്കാൻ മാധ്യമഗ്രൂപ്പിന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.

Content Highlights: Chris Gayle Windies Defamation Fairfax Media  2015 World Cup