ധാക്ക: പറ്റാവുന്ന കാലത്തോളം കളിയില്‍ തുടരുമെന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍. താന്‍ ക്രീസിലുണ്ടാവണമെന്ന് ഒരുപാട് ആളുകള്‍ ആഗ്രഹിക്കുന്നു. കളിയെ താന്‍ അത്രയും സ്‌നേഹിക്കുന്നുണ്ടെന്ന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാനെത്തിയ ഗെയ്ല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗെയ്ലിന് സെപ്റ്റംബറില്‍ 40 വയസ്സാകും.

അഞ്ചുവര്‍ഷംകൂടി കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഗെയ്ല്‍ കളിയായി പറഞ്ഞു. 45 നല്ല നമ്പറാണ്. അതെ, 45 ആവട്ടെ നമ്മുടെ ലക്ഷ്യം.

2014-നുശേഷം ഗെയ്ല്‍ ടെസ്റ്റ് കളിച്ചിട്ടില്ല. ഓഗസ്റ്റിലാണ് അവസാന ഏകദിനം കളിച്ചത്. ഇനി ഏകദിന ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയില്ല. എന്നാല്‍, ട്വന്റി 20 ലോകകപ്പിനുള്ള ടീമില്‍ ഇടംനേടാനാവുമെന്ന് ഗെയ്ല്‍ കരുതുന്നു.

Content Highlights: Chris Gayle on retirement cricket