Photo: AFP
കിങ്സ്റ്റണ്‍ (ജമൈക്ക): റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യക്കാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്.
ട്വിറ്ററിലൂടെയായിരുന്നു ഗെയ്ലിന്റെ ആശംസ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം കേട്ടാണ് ബുധനാഴ്ച താന്‍ ഉണര്‍ന്നതെന്നും ഗെയ്ല് കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായി പ്രധാനമന്ത്രിയോയും ഇന്ത്യാ രാജ്യത്തോടുമുള്ള തന്റെ ബന്ധത്തെക്കുറിച്ചായിരുന്നു മോദിയുടെ സന്ദേശമെന്നും ഗെയ്ല് വ്യക്തമാക്കി.
42-കാരനായ ഗെയ്ല് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റെഡേഴ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്സ് ടീമുകള്‍ക്കായി വിവിധ സീസണുകളില്‍ കളിച്ചിട്ടുള്ള താരമാണ്.
Content Highlights: Chris Gayle extends wishes for india on Republic Day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..