
Photo: AP
ബെയ്ജിങ്: കോവിഡ് വ്യാപനം മൂലം പൊതുജനങ്ങള്‍ക്കുള്ള ശൈത്യകാല ഒളിമ്പിക്സ് ടിക്കറ്റ് വില്പന പദ്ധതി ചൈന റദ്ദാക്കി. കോവിഡ് വ്യാപനം കണക്കിലെടുത്ത് പൊതുജനങ്ങളെ പരമാവധി ഒളിമ്പിക്സ് വേദിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനുവേണ്ടിയാണ് ചൈന ഈ തീരുമാനം കൈക്കൊണ്ടത്.
ക്ഷണം സ്വീകരിച്ചെത്തുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ വേദിയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. എ.എഫ്.പി യാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ലോകമെമ്പാടും കോവിഡ് കേസുകള്‍ കുതിച്ചയുര്ന്നതോടെ ഒളിമ്പിക്സിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കും. നിലവിലെ സാഹചര്യത്തില്‍ ഒളിമ്പിക്സുമായി മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണ് ചൈന.
ഫെബ്രുവരി നാലുമുതല്‍ 20 വരെയാണ്ശൈത്യകാല ഒളിമ്പിക്സ് നടക്കുക. ചൈനയുടെ ആസ്ഥാനമായ ബെയ്ജിങ്ങാണ് ഒളിമ്പിക്സിന് വേദിയാകുന്നത്.
Content Highlights: China cancels plans to sell Winter Olympic tickets to public
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..