ഇന്ത്യ-ശ്രീലങ്ക ഏകദിനത്തിന്റെ വിനോദനികുതി കുത്തനെ കൂട്ടിയ നടപടി അംഗീകരിക്കാൻ കഴിയില്ല-ചെന്നിത്തല


രമേശ് ചെന്നിത്തല| Photo: Mathrubhumi

തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിൻ്റെ വിനോദനികുതി കുത്തനെ കൂട്ടിയ സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . ഒറ്റയടിക്ക് അഞ്ചിൽനിന്ന് പന്ത്രണ്ട് ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. 18% ജി.എസ്.ടി. നികുതിക്ക് പുറമേയാണ് 12% വർദ്ധിപ്പിച്ചത്. ഇത് കാരണം കായികപ്രേമികൾക്ക് കളി കാണാൻ 30% നികുതി നൽകണം. ഇത് സാധാരണക്കാരായ ജനങ്ങളെ സർക്കാർ കൊള്ളയടിക്കുന്ന നടപടിയായിപ്പോയി- ചെന്നിത്തല പറഞ്ഞു.

കളി കാണാൻ എത്തുന്നതിൽ ഏറെപ്പേരും വിദ്യാര്‍ഥികളും യുവാക്കളുമാണ്. ഇവരെ വഞ്ചിക്കുന്ന നടപടിയായിപ്പോയി. വൻകിട മദ്യക്കമ്പനികൾക്ക് നാല് ശതമാനം വില്പനനികുതി കുറച്ചു കൊടുത്ത സർക്കാരാണ് സാധാരണക്കാരോട് കൊടും ക്രൂരത കാണിക്കുന്നത്. വൻകിട കമ്പനികൾക്ക് നികുതി കുറച്ചുകൊടുക്കുകയും മദ്യവില കൂട്ടി അത് സാധാരണക്കാരൻ്റെ തലയിൽ കെട്ടിവെയ്ക്കുകയും ചെയ്യുന്ന സർക്കാർ കൊള്ളയാണ് നടത്തുന്നതെന്നും ചെന്നിത്തല വിമര്‍ശിച്ചു.

ക്രിക്കറ്റ്ടിക്കറ്റിന് കൂട്ടിയ നികുതി അടിയന്തരമായി പിൻവലിക്കണം വിലക്കയറ്റം മൂലം പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങളെ എങ്ങനെ പിഴിയാമെന്നാണ് സർക്കാർ ഗവേഷണം നടത്തുന്നത്. പിണറായി സർക്കാർ ജനങ്ങൾക്ക് ബാധ്യതയായെന്നും ചെന്നിത്തല പറഞ്ഞു.

Content Highlights: Chennithala says steep increase in entertainment tax for ind sl odi cricket cannot be accepted


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented