52-ാം ജന്മദിനത്തില്‍ ഇന്ത്യയുടെ കറുത്ത മുത്ത് ഐ.എം വിജയന് ഇരട്ടി മധുരം നല്‍കി കടല്‍ കടന്നൊരു പിറന്നാളാശംസ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന് ആശംസ നേര്‍ന്നത്. 

'2003-ലെ അര്‍ജുന പുരസ്‌കാര ജേതാവായ, മൂന്നു തവണ എഐഎഫ്എഫിന്റെ മികച്ച ഫുട്‌ബോള്‍ താരമായ, ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം വിജയന് പിറന്നാള്‍ ആശംസകള്‍' എന്നാണ് ചെല്‍സി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഒപ്പം ഐ.എം വിജയന്റെ ചിത്രവുമുണ്ട്. 

ഈ പോസ്റ്റിന് താഴെ നിരവധി ആരാധകര്‍ ആശംസയുമായെത്തി. ഇന്ത്യയുടെ വിവിധ കോണുകളില്‍ നിന്നുള്ള ആരാധകര്‍ കറുത്ത മുത്തിന് ആശംസ നേര്‍ന്നു. ചെല്‍സിക്ക് നന്ദി പറഞ്ഞ് ഈ പോസ്റ്റ് വിജയന്‍ എഫ്ബിയില്‍ പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ സ്‌പെയ്‌നിന്റെ മുന്‍ താരം സാവി ഹെര്‍ണാണ്ടസും വിജയന് പിറന്നാളാശംസ നേര്‍ന്നിരുന്നു. ഇതിന്റെ വീഡിയോ വിജയന്‍ ഫെയ്‌സ്ബുക്കില്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

chelsea

Content Highlights: Chelsea wishes happy birthday to IM Vijayan