കോഴിക്കോട്: കോവിഡ്-19 പ്രതിരോധ പ്രര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെല്‍സി ഫാന്‍സ് കേരള. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചെല്‍സി ഫാന്‍സ് കേരള 2,00001 രൂപ കൈമാറി.

ചെല്‍സി ഫാന്‍സ് കേരളയുടെ വാട്​സാപ് ഗ്രൂപ്പ് അംഗങ്ങളില്‍ നിന്ന് പിരിച്ചെടുത്ത തുകയാണിത്. മേയ് നാലു മുതല്‍ 14 വരെയുള്ള 10 ദിവസങ്ങളിലായാണ് തുക പിരിച്ചെടുത്തത്. നിലവിലെ അവസസ്ഥ വിലയിരുത്തി ചെറിയ തുക മാത്രം ലക്ഷ്യംവെച്ച് തുടങ്ങിയ പരിപാടിക്ക് വന്‍ പിന്തുണയാണ് ഗ്രൂപ്പ് അംഗങ്ങളില്‍ നിന്ന് ലഭിച്ചത്.

Chelsea Fans Kerala group donates Rs 2 lakh to CM's relief fund

കാല്‍പ്പന്തുകളിയുടെ ആവേശം മാത്രമല്ല, മറ്റുള്ളവരുടെ സങ്കടങ്ങള്‍ കാണാനുള്ള മനസും ഈ കളിയാരാധകര്‍ക്കിടയില്‍ നിലനില്‍ക്കുന്നു എന്നതിന്റെ സുവ്യക്തമായ തെളിവാണ് ഈ പിന്തുണ. നേരത്തെ പ്രളയ സമയത്തും ചെല്‍സി ഫാന്‍സ് കേരള, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുക കൈമാറിയിരുന്നു.

Content Highlights: Chelsea Fans Kerala group donates Rs 2 lakh to CM's relief fund