കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലകനായി നിയമിതനായി മൂന്നാം ദിനം രാജി സമര്‍പ്പിച്ച് മുന്‍ താരം കൂടിയായ ചാമിന്ദ വാസ്.
പ്രതിഫലവുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള അഭിപ്രായ വ്യത്യാസമാണ് വാസിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
വെസ്റ്റിന്‍ഡീസ് പര്യടനത്തിനായി ടീം പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു അദ്ദേഹത്തിന്റെ രാജി.
''അദ്ദേഹത്തിന്റെ നിബന്ധനകള്‍ അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല, അതിനാല്‍ അദ്ദേഹം രാജിവെച്ചു.'' - ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിലെ മുതില്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
വാസിന്റെ നീക്കം നിരുത്തരവാദിത്തപരമാണെന്ന് ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ഡേവിഡ് സാക്കര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറിയതിനെത്തുടര്‍ന്നാണ് ശ്രീലങ്ക ഫാസ്റ്റ് ബൗളിംഗ് കോച്ചായി വാസിനെ നിയമിച്ചത്. ശ്രീലങ്ക അക്കാഡമിയില്‍ കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള വാസ് അണ്ടര്‍ 19 ടീമുകള്‍ ലങ്കയുടെ എ ടീം എന്നിവയോടൊപ്പം സഹകരിച്ചിട്ടുള്ളതാണ്.
Content Highlights: Chaminda Vaas Resigns As Sri Lanka Bowling Coach Days After Appointment