ദുബായ്: ലോക ചെസിലെ രാജാവിനെ കണ്ടെത്താനുള്ള പോരാട്ടങ്ങള്‍ക്ക് ദുബായില്‍ തുടക്കം. ഫിഡെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍ നോര്‍വേയുടെ മാഗ്‌നസ് കാള്‍സണും റഷ്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ യാന്‍ നെപോമ്ന്യാച്ചിയും തമ്മില്‍ നടന്ന ആദ്യഗെയിം സമനിലയിലായി.

രാജാവിന്റെ മുന്നിലെ കാലാളിനെ രണ്ട് കളം മുന്നോട്ടു തള്ളി രണ്ട് താരങ്ങളും ആദ്യനീക്കം നടത്തി. താമസിയാതെ പ്രസിദ്ധമായ റൂയ് ലോപ്പസ് പ്രാരംഭ മുറയിലൂടെ കളി മുന്നേറി.

എട്ടാമത്തെ നീക്കത്തില്‍ അപ്രതീക്ഷിതമായൊരു പോണ്‍ ബലി നടത്തിക്കൊണ്ട് കാള്‍സണ്‍ കളിയെ സങ്കീര്‍ണമാക്കി. പതിനഞ്ചാം നീക്കത്തില്‍ ഇരുവരും തങ്ങളുടെ ക്വീനുകളെ പരസ്പരം വെട്ടിമാറ്റിയതോടെ ഒരു പോണ്‍ മേല്‍ക്കോയ്മയുള്ള എന്‍ഡ് ഗെയിമിലേക്ക് നെപ്പോ കളിയെ നയിച്ചു. രണ്ടാം ഘട്ടത്തില്‍ ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെ കടന്നുപോയ കളി ഒടുവില്‍ സമനിലയില്‍ കലാശിച്ചു.

Content Highlights: Carlsen and Nepomniachtchi draw chess world title opener after flag furore