ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്, ഗുസ്തി താരങ്ങള്‍ക്കെതിരേ നടപടി വേണം; ബ്രിജ് ഭൂഷണിന്റെ ഹര്‍ജി


Photo: ANI

ന്യൂഡല്‍ഹി: തനിക്കെതിരേ പ്രതിഷേധിക്കുകയും ലൈംഗികാതിക്രമം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത മുന്‍നിര ഗുസ്തി താരങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കേണ്ടിവന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ഹൈക്കോടതിയെ സമീപിച്ചു.

വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക് എന്നിവരടക്കമുള്ള മുന്‍നിര ഗുസ്തി താരങ്ങള്‍ക്കെതിരേ എഫ്‌ഐആര്‍ ഇടണമെന്നാവശ്യപ്പെട്ടാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ബ്രിജ് ഭൂഷണ്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ച് പണം തട്ടിയെടുക്കാനും ബ്ലാക്ക് മെയില്‍ ചെയ്യാനും താരങ്ങള്‍ ശ്രമിച്ചുവെന്നാണ് ഹര്‍ജിയിലെ ആരോപണം. ലൈംഗികാരോപണം കെട്ടിച്ചതച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ലൈംഗികാതിക്രമം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളുന്നയിച്ച് അന്താരാഷ്ട്രതാരങ്ങള്‍ ജന്തര്‍മന്തറില്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ബ്രിജ് ഭൂഷണ്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം, സമരം ദേശീയതലത്തില്‍ ചര്‍ച്ചയായതോടെ പ്രശ്നം അനുനയത്തില്‍ ഒത്തുതീര്‍പ്പാക്കിയിരുന്നു കേന്ദ്രസര്‍ക്കാര്‍ ശ്രമം. ഗുസ്തി ഫെഡറേഷന്റെ നടത്തിപ്പിനായി കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന മേല്‍നോട്ട സമിതി റിപ്പോര്‍ട്ട് നല്‍കുന്നതുവരെ ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ചുമതലകളില്‍നിന്നു മാറി നില്‍ക്കുമെന്ന് കായികമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചിരുന്നു. അനുരാഗ് സിങ് ഠാക്കൂറിന്റെ ഔദ്യോഗികവീട്ടില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവിലായിരുന്നു തീരുമാനം.

താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളും പരാതികളും അന്വേഷിക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ഇതിനായി ഒരു മേല്‍നോട്ടസമിതി രൂപവത്കരിക്കും. സമിതി നാലാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കും. ലൈംഗികാരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളും അന്വേഷിക്കും.

വനിതാതാരങ്ങള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ചൂഷണങ്ങള്‍ അവസാനിപ്പിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഗുസ്തിതാരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും നടപടി ആരംഭിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന അടിയന്തരയോഗത്തില്‍ വിഷയം അന്വേഷിക്കാന്‍ ഏഴംഗസമിതി രൂപവത്കരിച്ചു. മേരി കോം, ദോള ബാനര്‍ജി, അളകനന്ദ അശോക്, യോഗേശ്വര്‍ ദത്ത്, സഹ്‌ദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരുമുള്‍പ്പെടുന്നതാണ് സമിതി.

Content Highlights: Brij Bhushan moves Delhi HC seeks FIR against top wrestlers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented