ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ഇന്ത്യക്ക് സഹായഹസ്തവുമായി ഓസ്‌ട്രേലിയയുടെ മുന്‍താരം ബ്രെറ്റ് ലീ. 41 ലക്ഷത്തോളം രൂപയാണ് ബ്രെറ്റ് ലീ നല്‍കിയത്. ഇന്ത്യ തന്റെ രണ്ടാം വീടാണെന്നും രാജ്യത്തെ ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങാനാണ് പണം നല്‍കുന്നതെന്നും ലീ വ്യക്തമാക്കി. 

കളിക്കുന്ന സമയത്തും അതിനുശേഷവും ഇന്ത്യയുടെ സ്‌നേഹം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. കോവിഡ് പോരാളികള്‍ക്ക് ഞാന്‍ ആദരമര്‍പ്പിക്കുന്നു. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. മറ്റുള്ളവര്‍ക്ക് എന്തെങ്കിലും സഹായം ചെയ്തുകൊടുക്കാന്‍ പറ്റുമെങ്കില്‍ അതു ചെയ്തുകൊടുക്കണം. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ലീ കുറിച്ചു. 

നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സും ഇന്ത്യക്ക് സഹായവുമായെത്തിയിരുന്നു. 37 ലക്ഷത്തോളം രൂപയാണ് കമ്മിന്‍സ് നല്‍കിയത്.

Content Highlights: Brett Lee Donates 1 Bitcoin For Indias Fight Against Corona virus